നവാബ് ഇസ്ഹാഖ് ഖാന്‍ തന്‍റെ പിതാവിന്‍റെ സ്മരണക്കായി പണികഴിപ്പിച്ച ഒരു കെട്ടിടമാണിത്. രണ്ട് വര്‍ഷത്തോളമെടുത്താണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സ്വാതന്ത്ര്യ സമരത്തില്‍ നവാബ് ഇസ്ഹാഖ് ഖാനും, അദ്ദേഹത്തിന്‍റെ പിതാവും സജീവമായി പങ്കെടുത്തിരുന്നു. ഇന്ന് ഈ കൊട്ടാരം നില്കുന്നിടത്തുണ്ടായിരുന്ന ഒരു കെട്ടിടത്തില്‍ അദ്ദേഹത്തെ തടവിലിടുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ്-ഇന്ത്യന്‍ ശൈലികള്‍ സംയോജിപ്പിച്ചുള്ള ഈ കൊട്ടാരത്തിന്‍റെ പ്ലാന്‍ നവാബ് ഖാന്‍ സ്വന്തം തയ്യാറാക്കിയതാണ്.