ഹിന്ദുമതവിശ്വാസികളെ സംബന്ധിച്ച് പ്രാധാന്യമുള്ള സ്ഥലമാണിത്. 1714 ല്‍ ഒരു പ്രാദേശിക വ്യാപാരിയാണ് ഇത് നിര്‍മ്മിച്ചത്. ആദ്യം ഈ കുളത്തിലേക്ക് വെള്ളം എടുത്തിരുന്നത് അബു നലയില്‍ നിന്നായിരുന്നു. പിന്നീട് വെള്ളം ഗംഗ കനാലില്‍ നിന്നാക്കി. സൂരജ് കുണ്ഡിന് സമീപത്തായി ഒട്ടേറെ പഴയ ക്ഷേത്രങ്ങളുള്ളതിനാല് അനേകം ഭക്തര്‍ സന്ദര്‍ശനത്തിനായി ഇവിടെയെത്തുന്നു.