Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മേഘാലയ

മേഘാലയ - മേഘങ്ങള്‍ക്കിടയിലൂടെ ഒരു യാത്ര

1972 ലാണ് മേഘാലയ സംസ്ഥാനം രൂപീകരിക്കുന്നത്. ഖാസി, ജൈന്തിയ, ഗാരോ എന്നീ വിഭാഗങ്ങളില്‍‌പ്പെട്ട ജനങ്ങളുടെ വാസസ്ഥാനമാണിവിടം. പഴവര്‍ഗ്ഗങ്ങളും, അടയ്ക്കയുമാണ് ഇവിടുത്തെ പ്രധാന കൃഷി. മേഘാലയയുടെ തലസ്ഥാനമായ ഐസ്‍വാള്‍ രാജ്യത്തെ ജനസാന്ദ്രതയുള്ള ഇരുപത്തിമൂന്നാമത്തെ നഗരമാണ്. മേഘാലയയുടെ വടക്ക് ഭാഗത്ത് ആസാമും, തെക്ക് ഭാഗത്ത് ബംഗ്ലാദേശുമാണ് അതിരുകള്‍.മേഘാലയയുടെ മൂന്നില്‍ ഒരു ഭാഗവും വനമാണ്. മേഘാലയയിലെ വനങ്ങള്‍ ജൈവവൈവിധ്യത്തിന്‍റെ പേരില്‍ ഏറെ പ്രശസ്തമാണ്. വൈവിധ്യമാര്‍ന്ന സസ്യ-ജന്തുജാലങ്ങളെ കണ്ടുള്ള യാത്ര അവിസ്മരണീയമായ ഒന്നാണ്.

മേഘാലയയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

സംസ്കാരം, ജനത, പ്രകൃതി, ഭാഷകള്‍ എന്നിവ ഒരു ചിത്രദര്‍ശിനിയിലൂടെ കാണുന്നതുപോലെ ആകര്‍ഷകമായി മേഘാലയയില്‍ കാണാം. വളരെ പ്രസന്നമായ കാലാവസ്ഥയും, മനോഹരമായ ഭൂപ്രകൃതിയുമാണ് മേഘാലയയുടെ ആകര്‍ഷണം. മുര്‍ലെന്‍ നാഷണല്‍ പാര്‍ക്ക്, ഡംപ ടൈഗര്‍ റിസര്‍വ്വ് എന്നിവ മേഘാലയയിലെ പ്രധാന കാഴ്ചകളാണ്. പാലക് ദില്‍, ടാം ദില്‍, വന്താങ്ങ് തുടങ്ങിയ വെള്ളച്ചാട്ടങ്ങളും, തടാകങ്ങളും പ്രമുഖ സഞ്ചാരകേന്ദ്രങ്ങളാണ്.

മേഘാലയയുടെ ഭൂപ്രകൃതി

മേഘാലയ ഇന്ത്യയിലെ ഏഴ് സഹോദരസംസ്ഥാനങ്ങളിലൊന്നാണ്. ഏറെ നദികളുള്ള മേഘാലയയിലെ പല നദികളും മഴക്കാലത്ത് മാത്രം സജീവമാകുന്നവയാണ്. ഗാരോ ഹില്‍സ് പ്രദേശത്തെ പ്രധാന നദികളാണ് ഡാരിങ്ങ്, സാന്‍ഡ, ബന്ദ്ര, ബോഗായ്, സിംസാങ്ങ്, നിതായ്, ബുപായ് എന്നിവ. മധ്യ, പടിഞ്ഞാറ് ഭാഗങ്ങളിലൂടെ കടന്ന് പോകുന്ന പ്രധാന നദികളാണ് ഉംക്രി, ദിഗാരു, ഉമിയം, കിന്‍ചിയാങ്ങ്, മോപ, ബാരാപാനി, മിംഗോട്ട്, മിന്‍റ്ഡു എന്നിവ. തെക്ക്ഭാഗത്തെ ഖാസി കുന്നുകളില്‍ ഈ നദികള്‍ നിരവധി വെള്ളച്ചാട്ടങ്ങള്‍ സൃഷിടിച്ച് മലയിടുക്കുകളിലൂടെ കടന്ന് പോകുന്നു.

സംസ്കാരവും, സമൂഹവും

ലാളിത്യവും, ആതിഥ്യമര്യാദയുമുള്ളവരാണ് മേഘാലയയിലെ ജനങ്ങള്‍. ഖാസി, ഗാരോ, ജൈന്തിയാസ് എന്നിവയാണ് ഇവിടുത്തെ പ്രധാന ജനവിഭാഗങ്ങള്‍. മേഘാലയയിലെ ഗോത്രവര്‍ഗ്ഗങ്ങളുടെ ഒരു സവിശേഷതയെന്നത് മാതൃദായകക്രമം, അഥവാ അമ്മ വഴിക്കുള്ള കുടുംബസ്വത്തുക്കളുടെ കൈമാറ്റമാണ്. ഖാസി, ജൈന്തിയ വിഭാഗങ്ങള്‍ ഈ രീതിയാണ് പിന്തുടരുന്നത്. ഗാരോ വിഭാഗത്തില്‍ കുടുംബത്തിലെ ഇളയ മകള്‍ക്കാണ് കുംബസ്വത്തില്‍ അവകാശം. മറ്റൊരു മകളെ മാതാപിതാക്കള്‍ ചുമതലപ്പെടുത്തിയാലേ ഇതിന് മാറ്റം വരൂ. അങ്ങനെ കുടുംബത്തിലെ ഇളയ മകള്‍ 'നോക്ന' ആയി മാറും. നോക്ന എന്ന വാക്കിനര്‍ത്ഥം കുടുംബത്തിന് വേണ്ടി എന്നാണ്.

ഉത്സവങ്ങള്‍

ഏറെ വര്‍ണ്ണപ്പകിട്ടോടെ ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങള്‍ മേഘാലയയിലുണ്ട്. നൃത്തം എന്നത് ഖാസി ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ്. നൃത്തങ്ങള്‍ ഗ്രാമങ്ങളുടെ വകയോ, ഗ്രാമങ്ങളുടെ കൂട്ടമായോ നടത്തപ്പെടുന്നു. പ്രാദേശികമായ ശൈലികളും, വര്‍ണ്ണങ്ങളും ഇവയില്‍ ഉപയോഗിക്കപ്പെടുന്നു.ക ഷാദ് സുക് മിന്‍സിയെം, ക പോം ബ്ലാങ്ങ് നോങ്കേം, ക ഷാദ് ഷിങ്ങ്വിയാങ്ങ്-താങ്കിയാപ്, ക - ഷാദ്-ക്യോന്‍ജ് കാസ്കെയ്ന്‍, ക ബാം  ഖാന ഷ്നോങ്ങ്, ഉംസാന്‍ നോങ്ക്‍രായ്, ഷാദ് ബെഹ് സിയര്‍ എന്നിവയാണ് പ്രധാന ഖാസി ഉത്സവങ്ങള്‍.ജൈന്തിയ ഹില്‍‌സില്‍ നടക്കുന്ന ഉത്സവങ്ങളും മനുഷ്യനും, സംസ്കാരവും, പരിസ്ഥിതിയും തമ്മിലുള്ള തുലനം നിലനിര്‍ത്താനായി ലക്ഷ്യമിടുന്നവയാണ്. അതോടൊപ്പം തന്നെ ജനങ്ങളുടെ ഐക്യവും, ചേര്‍ച്ചയും പോഷിപ്പിക്കലും ഇതിന്‍റെ ലക്ഷ്യമാണ്. ബെഹ്ദിയെനക്ലാം, ലാഹോ നൃത്തം, വിതക്കല്‍ ചടങ്ങ് എന്നിവയാണ് ജൈന്തിയാസിന്‍റെ പ്രധാന ഉത്സവങ്ങള്‍.ഗാരോ വിഭാഗത്തിന്‍റെ പ്രധാന ഉത്സവങ്ങള്‍ ഡെന്‍ ബില്‍സിയ, വാങ്ക്‍ല, റോങ്ക്ചു ഗാല, മി അമുവ, മങ്കോണ, ജമാങ്ങ് സിയ, ജ മെഗാപ, ഡോരെ രെത്താ നൃത്തം, ചംബില്‍ മെസാര, ആ സെ മനിയ തുടങ്ങിയവയാണ്.

കാലാവസ്ഥ

തീവ്രത കുറഞ്ഞ കാലാവസ്ഥയാണ് മേഘാലയയില്‍ അനുഭവപ്പെടുന്നത്. ഇവിടെ 28 ഡിഗ്രി സെല്‍ഷ്യസിന് മേലെ താപനില കടക്കുന്നത് വളരെ കുറവാണ്. ലോകത്തിലേറ്റവും മഴ ലഭിക്കുന്ന ചിറാപുഞ്ചി എന്ന സ്ഥലം ഖാസി ഹില്‍സിലാണ്. മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള സമയമാണ് മേഘാലയ സന്ദര്‍ശനത്തിന് അനുയോജ്യം.

മേഘാലയ സ്ഥലങ്ങൾ

  • ഷില്ലോങ്‌ 49
  • ചിറാപുഞ്ചി 29
  • ഈസ്റ്റ്‌ ഖാസി ഹില്‍സ്‌ 20
  • ജയന്തിയാ ഹില്‍സ്‌ 31
  • വെസ്റ്റ്‌ ഗാരോ ഹില്‍സ്‌ 33
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun