Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മിസോറം

മിസോറം - പ്രകൃതിയുടെ പ്രതാപം

ഉയര്‍ന്ന മലനിരകള്‍, പച്ചപുതച്ച താഴ്‌വാരങ്ങള്‍, വളഞ്ഞൊഴുകുന്ന പുഴകള്‍ എന്നിവയെല്ലാം ഇന്ത്യയിലെ വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളുടെ സവിശേഷതകളാണ്‌. ഇന്ത്യയുടെ വടക്ക്‌ കിഴക്കന്‍ മേഖലയില്‍ പര്‍വതങ്ങള്‍ക്കും മലനിരകള്‍ക്കുമിടയിലായി സ്ഥിതി ചെയ്യുന്ന അതിമോനഹരമായ ചെറു സംസ്ഥാനമാണ്‌ മിസോറം.

മിസോ എന്ന വാക്കിന്റെ അര്‍ത്ഥം മലയിലെ മനുഷ്യന്‍ എന്നാണ്‌. റാം എന്നാല്‍ ഭൂമിയെന്നുമാണ്‌ അര്‍ത്ഥം. മുമ്പ്‌ മിസോറം കേന്ദ്രഭരണ പ്രദേശമയിട്ടാണ്‌ കണക്കാക്കിയിരുന്നത്‌. 1986 ഓടെ സംസ്ഥാനം രൂപപ്പെട്ടു. പ്രകൃതിയെ അതിന്റെ ഏറ്റവും മികച്ച രീതിയില്‍ കാണാനുള്ള അവസരമാണ്‌ മിസോറം വിനോദ സഞ്ചാരം നല്‍കുന്നത്‌. വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങള്‍, മുളങ്കാടുകള്‍,വെള്ളച്ചാട്ടങ്ങള്‍,മനോഹരങ്ങളായ നെല്‍വയലുകള്‍ എന്നിവയാല്‍ മനോഹരമാണിവിടം. ചിംത്യുപ്യു അഥവ കലാദന്‍ ആണ്‌ സംസ്ഥാനത്ത്‌ കൂടി ഒഴുകുന്ന വലിയ നദി.

ജനങ്ങളും സംസ്‌കാരവും

മിസോ എന്ന്‌ വിളിക്കപ്പെടുന്ന മിസോറാം ജനതയുടെ വര്‍ണാഭമായ പരമ്പരാഗത വസ്‌ത്രങ്ങള്‍ വളരെ ആകര്‍ഷകമാണ്‌ . ഇവര്‍ 300 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇവിടെ താമസമായതാണിവിടെ എന്നാണ്‌ വിശ്വാസം.അവരുടെ സംസ്‌കാരവും പാരമ്പര്യവുമായി വളരെയധികം ബന്ധപ്പെട്ട്‌ കിടക്കുന്നവരാണ്‌ ഇവിടുത്തെ ജനത. മിസോറാമിലെ ജനങ്ങള്‍ ലാളിത്യമുള്ളവരും സഹായമനസ്‌കരും ആതിഥേയ മര്യാദ ഉള്ളവരുമാണ്‌. മിസോയാണ്‌ ഇവിടുത്തെ ഔദ്യോഗിക ഭാഷ. ക്രിസ്‌തുമത വിശ്വാസികളാണ്‌ കൂടുതലായുള്ളത്‌. നൃത്തത്തിലും സംഗീതത്തിലും താല്‍പര്യമുള്ള വളരെ കഴിവുള്ള ജനങ്ങളാണ്‌ ഇവിടെയുള്ളത്‌. തടിയിലും മൃഗങ്ങളുടെ തോലുകൊണ്ടും ഉണ്ടാക്കുന്ന ഖുയാങ്‌ എന്ന പെരുമ്പറ ഇവരുടെ ഒരു സവിശേഷ വാദ്യോപകരണമാണ്‌. 

മിസോറമിലെ ഉത്സവങ്ങള്‍

വര്‍ഷം മുഴുവന്‍ നിരവധി ഉത്സവങ്ങള്‍ ആഘോഷിക്കുന്നവരാണ്‌ മിസോ ജനത. ലഷി, മാര, ലായി, എന്നിവയാണ്‌ ഇവിടുത്തെ ചില ഉപ ഗോത്രവംശജര്‍. മിസോറം വിനോദസഞ്ചാരത്തിന്‌ നിറം നല്‍കുന്നത്‌ ഗോത്ര ഉത്സവങ്ങളാണ്‌. വസന്തോത്സവമായ ചപ്‌ചുര്‍ കുത്‌ മിസോറമിലെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ്‌. വളരെ പകിട്ടോടെ തദ്ദേശ വാസികള്‍ അവതരിപ്പിക്കുന്ന നൃത്തമാണ്‌ ബാംബു നൃത്തം അഥവ ചെരാവ്‌. വസന്തകാലത്ത്‌ അവതരിപ്പിക്കുന്ന മറ്റൊരു നൃത്തരൂപമാണ്‌ ഖുയാല്‍ ലാം. ഈ ഉത്സവകാലത്ത്‌ ഇവിടുത്തെ ജനങ്ങളുടെ കരകൗശലത്തിലും കൈത്തറിയിലുമുള്ള തങ്ങളുടെ കഴിവുകളും പ്രകടിപ്പിക്കാറുണ്ട്‌. മിസോറാമിലെ ജനങ്ങളുടെ പ്രധാന തൊഴില്‍ കൃഷിയാണ്‌. തല്‍ഫാവുങ്‌ കുട്‌ എന്ന ഉത്സവത്തോടെയാണ്‌ മണ്ണിലെ കളപറിക്കല്‍ ആഘോഷിക്കുന്നത്‌. ഇവിടുത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണിത്‌.റീയിക്‌ മലനിരകളിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌ ആന്തൂറിയം ഉത്സവം. എല്ലാവര്‍ഷവും സെപ്‌റ്റംബറിലാണിത്‌ ആഘോഷിക്കാറ്‌. ആന്തൂറിയത്തിന്റെ പുഷ്‌പിതാവസ്ഥ പൂര്‍ണമായി ഇവിടെ പ്രദര്‍ശിപ്പിക്കും.

മിസോറാമിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

പാലാ തടാകം, താം ദില്‍ അഥവ കടുക്‌ തടാകം എന്നിവയാണ്‌ മിസോറാമിലെ രണ്ട്‌ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍. സംസ്ഥാന തലസ്ഥാനമായ ഐസ്‌വാള്‍ ആണ്‌ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. ലന്‍ഗ്ലേയി ആണ്‌ മറ്റൊരാകര്‍ഷണം. മിസോറാമിന്റെ ഉത്ഭവത്തെ കുറിച്ച്‌ മനസ്സിലാക്കാന്‍ സഹായിക്കുന്ന നിരവധി ഗുഹകള്‍ ഇവിടെയുണ്ട്‌. ദാംമ്പ വന്യജീവി സങ്കേതം, ഖാവന്‍ഗ്ലങ്‌ വന്‌ജീവി സങ്കേതം തുടങ്ങി നിരവധി വന്യജീവി സങ്കേതങ്ങള്‍ ഇവിടെയുണ്ട്‌. ട്രക്കിങ്‌കാരുടെ സ്വാര്‍ഗ്ഗമെന്നാണ്‌ മിസോറം അറിയപ്പെടുന്നത്‌. ഫാവ്‌ങ്‌പ്യു മലനിരകളാണ്‌ ഇവിടുത്തെ പ്രധാന ട്രക്കിങ്‌ പ്രദേശം. ഈ മേഖലയിലെ പ്രധാന സാഹസിക വിനോദങ്ങളില്‍ ഒന്നാണ്‌ പാര ഗ്ലൈഡിങ്‌. ഇവിടെയൊരു പാരഗ്ലൈഡിങ്‌ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മിസോറമിലെ വിനോദസഞ്ചാര വകുപ്പുമായി ചേര്‍ന്ന്‌ പാരാഗ്ലൈഡിങ്‌ പ്രവര്‍ത്തനങ്ങളും ഉത്സവങ്ങളും ഇവര്‍ സംഘടിപ്പിക്കാറുണ്ട്‌.

മിസോറം കാലാവസ്ഥ

മിസോറാമിലെ കാലാവസ്ഥ പൊതുവെ മിതമാണ്‌. എന്നാല്‍, വര്‍ഷകാലത്ത്‌ ശക്തമായ മഴ ഉണ്ടാവാറുണ്ട്‌. മിസോറാമിലെ വേനല്‍ക്കാലം പ്രസന്നവും ശൈത്യകാലം തണുപ്പേറിയതുമാണ്‌. ശൈത്യകാലത്തെ താപനില 7 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടാറുണ്ട്‌.

മിസോറം സ്ഥലങ്ങൾ

  • ഐസ്വാള്‍ 17
  • തെന്‍സാവല്‍ 6
  • ഐസ്വാള്‍ 17
  • ലംഗ്‍ലെയ് 11
  • ചാമ്പൈ 18
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed