Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മൊഹാലി( അജിത്ഘര്‍)

മൊഹാലി( അജിത്ഘര്‍) -  പഞ്ചാബിന്‍റെ ഐ ടി ഹബ്

21

അജിത്ഘര്‍ എന്ന് ഇന്നറിയപ്പെടുന്ന മൊഹാലി ഛണ്ഡീഘഢിലെ ഒരു ചെറുപട്ടണമാണ്. ഇന്ത്യന്‍ സംസ്ഥാനമായ പഞ്ചാബിലാണ് ഇതിന്‍റെ സ്ഥാനം. മൊഹാലി, ഛണ്ഡീഘഢ്, ഹരിയാനയിലെ പഞ്ച്കുല എന്നീ മൂന്ന് നഗരങ്ങള്‍ ചേര്‍ന്നുണ്ടായതാണ് ഛണ്ഡീഘഢ് നഗരം.  സിഖ് മതത്തിലെ പത്ത് ഗുരുക്കളില്‍ ഒടുവിലത്തെ ഗുരുവായ ഗോബിന്ദ്സിംങ് ജിയുടെ മൂത്ത പുത്രന്‍ , സാഹിബ് സാദ അജിത് സിംങിനെ ആദരിച്ച് ഈ പട്ടണത്തെ എസ് എ എസ് നഗര്‍ എന്നും വിളിക്കാറുണ്ട്. സിഖ് മതത്തിലെ പതിനൊന്നാമത്തെ ഗുരുവായി ഗണിക്കപ്പെടുന്നത് അവരുടെ വേദഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിനെയാണ്.

പഞ്ചാബിന്‍റെ വിഭജനാനന്തരം രൂപ്നഗര്‍ ജില്ലയുടെ ഭാഗമായിരുന്നു മൊഹാലി. 2006 ല്‍ പഞ്ചാബ് ഗവണ്മെന്റ് മൊഹാലിയെ ഒരു സ്വതന്ത്ര ജില്ലയായി പ്രഖ്യാപിക്കുവോളം ആ നില തുടര്‍ന്നു. നാള്‍വഴികള്‍ പിന്നിട്ട് ഛണ്ഡീഘഢിലെ ഈ ഉപനഗരം ബൃഹത്തായ വികസനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. പുറംനാടുകളില്‍ നിന്നുള്ള ഒരുപാട് ഐ.ടി. കമ്പനികള്‍ ഇന്നിവിടെ വേരുറപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സ്ഥാപനങ്ങളായ ക്വാര്‍ക്ക്, ഡെല്‍ , ഫിലിപ്സ് എന്നിവയടക്കം.

മൊഹാലിയ്ക്കകത്തും ചുറ്റുപാടുമുള്ള സഞ്ചാരകേന്ദ്രങ്ങള്‍

സന്ദര്‍ശകര്‍ക്ക് കാണാന്‍ ഒരുപാടുണ്ട് മൊഹാലിയില്‍ . മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം മുതല്‍ ആരെയും വിസ്മയിപ്പിക്കുന്ന ചാരുതയോടെ വിലയിക്കുന്ന സുഖ്ന തടാകം, റോക്ക് ഗാര്‍ഡന്‍ , ഛത്ബിര്‍ മൃഗശാല, സുഖ്ന വന്യജീവി സങ്കേതം, റോസ് ഗാര്‍ഡന്‍ , ഭക്രാനംഗല്‍ ഡാം എന്നിങ്ങനെ അതിന്‍റെ എണ്ണം നീളുന്നു. ആത്മീയപ്രാധാന്യമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളും ഇവിടെ ഒരുപാടുണ്ട്. ഗുരുദ്വാര അംബ് സാഹിബ്, ഗുരുദ്വാര നാദ സാഹിബ്, മാന്‍സദേവി ക്ഷേത്രം, നഭ സാഹിബ് എന്നിവ അവയില്‍ ചിലതാണ്. ഇവയൊക്കെയും മൊഹാലിയിലെ ജനപ്രീതിയാര്‍ജ്ജിച്ച സഞ്ചാരകേന്ദ്രങ്ങളാണ്. ഇത്രയും കൊണ്ട് തീരുന്നില്ല കാഴ്ചകള്‍ . ഇവിടെ നിന്ന് ഏതാനും മണിക്കൂറുകള്‍ മാത്രം യാത്രാദൈര്‍ഘ്യമുള്ള പഞ്ചകുല, ഷിംല, ശരണ്‍പുര്‍ എന്നീ സ്ഥലങ്ങളും പലവിധത്തിലുള്ള വിസ്മയക്കാഴ്ചകളാല്‍ നിറഞ്ഞതാണ്. മൊഹാലി സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ അധികം ദൂരെയല്ലാതെ കിടക്കുന്ന ഈ സ്ഥലങ്ങളും സന്ദര്‍ശിക്കാതെ പോകാറില്ല.

മൊഹാലിയില്‍ എങ്ങനെ എത്തിച്ചേരാം

വ്യോമ, റെയില്‍ യാത്രക്കാര്‍ക്ക് മൊഹാലിയിലേക്കുള്ള പ്രവേശന കവാടമാണ് ഛണ്ഡീഘഢ്. ലോകത്തേത് കോണില്‍ നിന്ന് വരുന്നവര്‍ക്കും അനായാസമായി മൊഹാലിയിലെത്താവുന്നതാണ്. സമീപ പ്രദേശങ്ങളില്‍ നിന്ന് ഇവിടേയ്ക്ക് എത്തിച്ചേരാന്‍ ബസ്സുകളും ടാക്സികളും സുലഭമാണ്.

മൊഹാലിയിലെ കാലാവസ്ഥ

ആര്‍ദ്രമായ ഉപ ഉഷ്ണമേഖലാ കാലാവസ്ഥയാണ് മൊഹാലിയിലേത്. ചൂടുള്ള വേനലും മിതമായ ശൈത്യവും പ്രവചനാതീതമായ മഴയുമാണ് ഇതിന്‍റെ പ്രത്യേകത. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

മൊഹാലി( അജിത്ഘര്‍) പ്രശസ്തമാക്കുന്നത്

മൊഹാലി( അജിത്ഘര്‍) കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മൊഹാലി( അജിത്ഘര്‍)

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മൊഹാലി( അജിത്ഘര്‍)

  • റോഡ് മാര്‍ഗം
    ഡല്‍ഹി, ഛണ്ഡീഘഢ്, അംബാല എന്നീ സമീപ പ്രദേശങ്ങളില്‍ നിന്ന് മൊഹാലിയിലെത്താന്‍ റോഡ് മാര്‍ഗ്ഗമുള്ള യാത്രയാണ് ഏറ്റവും നല്ലത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് പെപ്സു(പട്യാല ആന്റ് ഈസ്റ്റ് പഞ്ചാബ് സ്റ്റേറ്റ്സ് യൂണിയന്‍ ), എച്ച്.ആര്‍ .ടി.സി(ഹരിയാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ) എന്നിവ പതിവായി മൊഹാലിയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഇവയ്ക്ക് പുറമെ റോഡ് മാര്‍ഗ്ഗം മൊഹാലിയിലെത്താന്‍ ഓട്ടോകളും ടാക്സികളും സജ്ജമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മൊഹാലിയ്ക്ക് സ്വന്തമായി റെയില്‍വേ സ്റ്റേഷനില്ല. അതിനാല്‍ നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന സഞ്ചാരികള്‍ക്ക് ഛണ്ഡീഘഢ് വരെ നേരിട്ട് വന്നെത്താം. മൊഹാലിയില്‍ നിന്ന് 19 കിലോമീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്ന്ന ഈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടാക്സികളും ബസ്സുകളും മുഖേന മൊഹാലിയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മൊഹാ‍ലിയില്‍ വിമാനത്താവളമില്ല്ല. എന്നിരുന്നാലും ഇവിടെനിന്ന് 15 കിലോമീറ്റര്‍ കിഴക്ക്മാറി സ്ഥിതിചെയ്യുന്ന ഛണ്ഡീഘഢ് വഴി അനായാസം മൊഹാലിയില്‍ എത്താം. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് പോലുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഛണ്ഡീഘഢിലെത്തുന്ന വിമാനയാത്രക്കാര്‍ക്ക് ടാക്സി, ബസ്സ്, ഓട്ടോ എന്നിവയില്‍ ഏതെങ്കിലും മൊഹാലിയിലെത്താന്‍ സഹായകമാകും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed