ചരിത്ര, സാംസ്ക്കാരിക പ്രത്യേകതകള്‍കൊണ്ട് സവിശേഷമാണ് മൊഹാലിയിലെ ഗുരുദ്വാര അംബ് സാഹിബ്. കാബൂളിലെ ഭായി കരം ജി അഞ്ചാമത്തെ സിഖ് ഗുരുവായ ഗുരു അര്ജന് ദേവ് ജിയെ കണ്ട് അനുഗ്രഹം നേടാന്‍ അമൃതസറിലേക്ക് യാത്രചെയ്തു. കൂടെയുള്ളവരെല്ല്ലാം ഗുരുവിന് കാണിക്ക സമര്‍പ്പിച്ചപ്പോള്‍ ശൂന്യഹസ്തനായി കരം ജി മാറിനിന്നു.
അപമാനത്തില്‍ നിന്ന് രക്ഷപ്പെടാനായി പ്രസാദമായി ലഭിച്ചിരുന്ന മാങ്ങ കരുതിവെക്കുകയും പിറ്റേന്ന് ഗുരുവിന് കാഴ്ചവെക്കുകയും ചെയ്തു. എന്നാല്‍ പ്രസാദം അദ്ദേഹത്തോട് തന്നെ കഴിക്കാന്‍ ഗുരു ആവശ്യപ്പെട്ടു. കാണിക്ക സ്വീകരിക്കപ്പെടുമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു. ഇത് ഐതിഹ്യം.
ഏഴാമത്തെ സിഖ് ഗുരുവായ ഗുരു ഹര് റായി ജി തന്റെ പ്രപിതാമഹനായ ഗുരു അര്ജന് ദേവ് ജിയോടുള്ള വാഗ്ദാനം നിറവേറ്റാന്‍ ഈ ഗുരുദ്വാര സന്ദര്‍ശിച്ചിരുന്നതായി പറയപ്പെടുന്നു. തന്റെ പ്രഭാവത്താല്‍ നിറയെ മാങ്ങകളുള്ള ഒരു മാവിന് തൈ ഗുരുസാഹിബ് ഇവിടെ നട്ടു. അത് മുതല്‍ക്ക് ഈ പ്രദേശം ഗുരുദ്വാര അംബ് സാഹിബ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.