മൊഹാലിയ്ക്കടുത്ത് ജനപ്രീതിയാര്‍ജ്ജിച്ച ബുദ്ധദേവാലയമാണ് ഗുരുദ്വാര പുദ്ദ സാഹിബ്. ഗോവിന്ദ്ഘര് സാഹിബ് എന്നും ഇതറിയപ്പെടാറുണ്ട്. ഗുരു ഗോവിന്ദ്സിംങ് ജിയുടെ അനുയായി ആയിരുന്ന പ്രസിദ്ധ സന്യാസി വര്യന് പീര്‍ പുദ്ദ ഷായുമായി ബന്ധപ്പെട്ടതാണ് ഈ ഗുരുദ്വാര. ഇദ്ദേഹത്തിന്റെ ജാമാതാവായ ബാബാ ബികം സിംങ് 200 വര്‍ഷത്തോളം കാലം ഇവിടെ തപ്പസ്സനുഷ്ടിക്കുകയുണ്ടായി.
ബാബാ ബികം സിംങിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ബാബാ രാംസിംങ് ജി ഈ സ്ഥലത്ത് വലിയൊരു ദേവാലയവും അതിനോട് ചേര്‍ന്ന് ഒരു സ്മാരക മന്ദിരവും പണിതു. ഈ ഗുരുദ്വാര സമുച്ചയത്തിന് ചുറ്റുമായി ഒരു ദര്‍ബാര്‍ സാഹിബും സരോവര്‍ സാഹിബും ഡൈനിംങ് ഹാളും ദര്‍ശനി ദിയോധിയും യാദ് ഘര്‍ എന്ന പേരില്‍ പീര്‍ പുദ്ദ ഷായ്ക്കുള്ള സ്മൃതിമന്ദിരവുമുണ്ട്. ഭക്തരായ സന്ദര്‍ശകരുടെ ആഗ്രഹങ്ങള്‍ സഫലമാക്കുന്ന ഈ ഗുരുദ്വാര തീര്‍ത്ഥാടകര്‍ അവഗണിക്കാറില്ല.