ചാന്ദൗസിയിലെ ആര്‍ആര്‍കെ സ്കൂളിന് എതിര്‍വശത്തായുള്ള സീത ആശ്രം റോഡില്‍ സ്ഥിതി ചെയ്യുന്ന ശനി ദേവത മന്ദിര്‍ കറുപ്പ് നിറത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശനി ദേവനെയാണ് ഇവിടെ ആരാധിക്കുന്നത്.
ഇവിടുത്തെ ശനി ദേവന് കറുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത് വാള്, അമ്പ് , രണ്ട് കഠാരി തുടങ്ങിയവയും കൈകളിലേന്തി നില്ക്കുന്നസ്ഥിതിയിലാണ് പ്രതിഷ്ഠ. ഇഷ്ട വാഹനമായ കറുത്ത കാക്കയുടെ പുറത്തിരിക്കുന്നതായാണ് ശനി ദേവനെ എപ്പോഴും ചിത്രീകരിക്കാറ്.