കെയ്ത്താള് ഗ്രാമത്തിലെ രാംബാഗ് റോഡില്‍ സ്ഥിതിചെയ്യുന്ന രാംബാഗ് ധാം നഗരത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണ്. പാര്‍വതി ദേവിയില്‍ നിന്നും രൂപമെടുത്തിട്ടുള്ള ഒമ്പത് ദേവിമാരുടെ അഥവ നൗ ദേവിസ് ക്ഷേത്രമാണിത്. ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ദുര്‍ഗ ദേവിയുടേയും മറ്റ് എട്ട് ദേവികളുടെയും വിഗ്രഹമുണ്ട്.ഹനുമാന്, ജവാലജി, രാധകൃഷ്ണ എന്നിവരുടെ വിഗ്രഹങ്ങളും ഇവിടെയുണ്ട്. ക്ഷേത്രത്തിന്റെ പ്രധാനം കവാടത്തിലൂടെ പ്രവേശിച്ചാല്‍ ആദ്യം കാണുന്നത് രാം ദര്‍ബാര്‍ ആണ്. ദുഷ്ട ശക്തികളില്‍ നിന്നും ക്ഷേത്രത്തെ ഇത് സംരംക്ഷിക്കുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിന് ചുറ്റും മറ്റ് സുരക്ഷ സജ്ജീകരണങ്ങള്‍ ഒന്നും തന്നെയില്ല. നവരാത്രി നവ ദുര്‍ഗ ദിവസങ്ങളിലാണ് ക്ഷേത്രത്തിലെ ആഘോഷങ്ങള്‍. ഈ ദിവസങ്ങളില്‍ വര്‍ണ പ്രകാശത്തെ ക്ഷേത്രത്തെ അലങ്കരിക്കും. നൃത്ത മത്സരം ഉള്‍പ്പടെ നിരവധി മത,സാംസ്കാരിക പരിപാടികള്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട്.