രാജസ്ഥാനിലെ തന്നെ ഏറ്റവും മനോഹരവും പ്രശസ്തവുമായ ജൈന ക്ഷേത്രങ്ങളാണിവ. വെള്ള മാര്‍ബിളില്‍ കൊത്തിയെടുത്ത തികച്ചും വ്യത്യസ്തങ്ങളായ 5 ക്ഷേത്രങ്ങളാണിവിടെയുള്ളത്. 11 ഉം 13 ഉം നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മ്മിക്കപ്പെട്ട ഇവ രാജസ്ഥാനിലെ തന്നെ 5 ഗ്രാമങ്ങളുടെ പേരിലറിയപ്പെടുന്നു. വിമല്‍ വസാഹി ക്ഷേത്രം,ലുണ വസാഹി ക്ഷേത്രം,പീതല്‍ഹാര്‍ ക്ഷേത്രം,ഖര്‍താര്‍ വസാഹി ക്ഷേത്രം, ശ്രീ മഹാവീര്‍ സ്വാമി ക്ഷേത്രം എന്നിങ്ങനെയാണ് അവയുടെ പേരുകള്‍.
ജൈന സന്യസിമാരായ തീര്ത്ഥങ്കരന്മാരെ ആരാധിക്കുവാന്‍ ഒട്ടനേകം ജൈന മത വിശ്വാസികള്‍ ഇവിടെ എത്തിച്ചേരുന്നു. കൊത്തുപണികളാല്‍ അലംകൃതമാണ് ഈ ക്ഷേതങ്ങളെല്ലാം തന്നെ. എത്ര കണ്ടാലും മതി വരാത്ത ഈ ക്ഷേത്ര കലാ വിന്യാസം തന്നെയാണ് ഇവിടം വിനോദ സഞ്ചാരികളുടെയും കൂടി പ്രിയപ്പെട്ടതാക്കി മാറ്റുന്നത്.ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട പല കഥകളെ കുറിച്ചൊക്കെ കൂടുതല്‍ പറഞ്ഞുതരാനായി അവിടെത്തന്നെ ലോക്കല്‍ ഗൈഡുകളെ കിട്ടും.
മൌണ്ട് അബുവില്‍ നിന്ന് രണ്ടു രണ്ടര കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ ദില്‍വാര ക്ഷേത്രത്തിലെത്താം.