പേരു സൂചിപ്പിക്കുന്നത് പോലെ പാല് നിറമുള്ള വെള്ളം നിറഞ്ഞ കിണറാണ് ദൂത് ബോരി. ആധാര്‍ ദേവി ക്ഷേത്രത്തിന്റെ പടവുകള്ക്കു താഴെയാണ് ഈ പുണ്യ ജലം നിറഞ്ഞു നില്‍ക്കുന്നത്.
ഈ കിണറിനെക്കുറിച്ച് ഒരുപാടു വസ്തുതകള്‍ ഉണ്ട്. അതിലൊന്ന് പ്രകാരം ദേവകള്‍ക്കും ദേവന്മാര്ക്കും വേണ്ടിയുള്ള പാല് ആണ് ഇവിടെയുള്ളതെന്നു പറയപ്പെടുന്നു. ഏതോ മായിക ശക്തിയുടെ ഫലമായാണ് ഈ പാല് ജലമുണ്ടാകുന്നതെന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത് . ഗോമാതാവായ കാമധേനുവിന്റെ പാലാണ് ഇതെന്നു കരുതുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. എന്ത് തന്നെയായാലും തീര്‍ത്ഥാടകരെ സംബന്ധിച്ച ടുത്തോളം ദൂത് ബോരി ഒരു വിസ്മയം തന്നെയാണ്.