ഉത്തരഖണ്ഡിന്‍െറ പഴംപാത്രം (ഫ്രൂട്ട് ബൗള്‍) എന്നറിയപ്പെടുന്ന പിയോറ പ്രമുഖ എക്കോ ടൂറിസം ഡെസ്റ്റിനേഷന്‍ കൂടിയാണ്. മുക്തേശ്വറില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെയുള്ള പിയോറ സമുദ്രനിരപ്പില്‍ നിന്ന് 6600 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇടതൂര്‍ന്ന സാല്, പൈന്‍, ഓക്ക് മര കാടുകള്‍ക്കൊപ്പം മനോഹരങ്ങളായ റോഡോഡെന്‍ട്രോണ്‍ പൂക്കളും ഇവിടെ കണ്ടുവരുന്നുണ്ട്. പ്രദേശത്തെ വനമേഖലകളില്‍ പുള്ളിപ്പുലി,കുരക്കും മാന്‍, കരടികള്‍ തുടങ്ങിയവയെ കണ്ടുവരാറുണ്ട്. ഇവിടെ കണ്ടുവരുന്ന പ്രകൃതിദത്ത ഉറവകള്‍ ധാതുസമ്പുഷ്ടവുമാണ്. പക്ഷിനിരീക്ഷണം, ട്രക്കിംഗ് എന്നിവക്കായി ഇവിടെ നിരവധി പേര് എത്താറുണ്ട്.