തെരുവോരവില്പ്പനക്കാരുടെ നീണ്ടനിരയാണിവിടെ. വിലകുറഞ്ഞ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ എന്നുവേണ്ട സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന പലതരം വസ്തുക്കളുണ്ടിവിടെ. വിലപേശല്‍ വിദ്യയില്‍ കഴിവുള്ളവരാണെങ്കില്‍ കുറഞ്ഞ തുകയ്ക്ക് ഒട്ടേറെ സാധനങ്ങള്‍ ഇവിടെ നിന്നും സ്വന്തമാക്കാം.
മുംബൈയിലെ ചില പ്രമുഖ റെസ്റ്റോറന്റുകളും, കോഫീ ഹൗസുകളുമുണ്ട് ഈ സ്ട്രീറ്റില്‍. ചര്‍ച്ച് ഗേറ്റിലെ ക്രോയിസന്റ്സ്, മറൈന്‍ ഡ്രൈവിലെ നോട്ട് ജസ്റ്റ് ജാസ് ഹൈ ദി ബേ എന്നിവയെല്ലാം ഇവയില്‍ചിലത് മാത്രം.