1964 സ്വാമി സത്യാനന്ദ തുടങ്ങിയതാണ് ബീഹാര്‍ സ്കൂള്‍ ഓഫ് യോഗ. യോഗ പരിശീനത്തിന്റെ പേരില്‍ ഈ സ്കൂള്‍ ലോക പ്രശസ്തമാണ്. യോഗയും വ്യക്തിത്വ വികസനത്തില്‍ യോഗയുടെ പ്രാധാന്യവുമാണ് സ്കൂളില്‍ പ്രധാനമായും പഠിപ്പിക്കുന്നത് . ഗംഗ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ സ്കൂള്‍ ജാതി മത, ദേശ ഭേദമെന്യേ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്വാഗതമരുളുന്നു.
മനുഷ്യനില്‍ ഭൗതിക , മാനസിക, ആത്മീയ ശക്തികളുടെ സന്തുലനം സൃഷ്ടിക്കുക എന്നതാണ് ഇവിടുത്തെ പഠന സംവിധാനത്തിന്റെ പ്രത്യേകത. യോഗയുടെ ഗുണങ്ങളും ആവശ്യകതയും മനസ്സിലാക്കി കൊടുക്കുകയാണ് സ്കൂള്‍ ചെയ്യുന്നത്.