ഖരഗ്പൂര്‍ അണക്കെട്ടിന് മുകളിലുള്ള ആകര്‍ഷകമായ നദിയാണ് ഹാഹ പഞ്ച് കുമാരി. ഖരഗ്പൂരിലെ രാജാവ് ഡല്‍ഹിയില്‍ തടവിലായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അഞ്ച് പെണ്മക്കള് ഖരഗ്പൂര്‍ മലമുകളിലേയ്ക്ക് അഭയം തേടിയെത്തിയതാണന്നാണ് കഥകള്‍.
അതിന് ശേഷം ഈ നദി അഞ്ച് രാജകുമാരിമാരുടെ ഓര്‍മ്മയ്ക്കായി പഞ്ചകുമാരി എന്നാണറിയപ്പെടുന്നത്. ഖരഗ്പൂരില്‍ നിന്നും നദിയുടെ ശാന്തതയും ഭംഗിയും ആസ്വദിച്ച് യാത്ര ചെയ്യാന്‍ ബോട്ടിങ് സൗകര്യമുണ്ട്.