മുത്തത്തിയിലേക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ കാണാന്‍ മറക്കരുതാത്ത ഒരു കാഴ്ചയാണ് കാവേരി വന്യജീവിസങ്കേതം. കാവേരി നദിക്കും തമിഴിനാടിനുമിടയില് 102 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു വിവിധ തരം സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും വാസസ്ഥലമായ കാവേരി വന്യജീവി സങ്കേതം. 1987 ജനുവരി 14 നാണ് ഇതിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. നവംബറിലും മാര്‍ച്ചിനുമിടയിലുള്ള മാസങ്ങളാണ് കാവേരി വന്യജീവി സങ്കേതം സന്ദര്‍ശിക്കുവാന്‍ അനുയോജ്യമായ സമയം.
ഫിഷിംഗിനു പുറമേ, വന്യജീവികളെയും കാട്ടിലെ മറ്റ് അന്തേവാസികളെയും അടുത്തുകണ്ടുകൊണ്ട് ഒരു യാത്രയും നദിയില്‍ മനോഹരമായ ഒരു ബോട്ടിംഗും സാധ്യമാകും കാവേരിയില്‍.ഇലകൊഴിയും മരങ്ങളും കണ്ടല്‍ച്ചെടികളും കുറ്റിച്ചെടികളുമടങ്ങിയതാണ് കാവേരി വന്യജീവി സങ്കേതത്തിലെ സസ്യജാലങ്ങള്‍. വിവിധതരം മാനുകള്‍, കാട്ടുപന്നി, ആന, പുള്ളിപ്പുലി, അണ്ണാന് എന്നിങ്ങനെ പോകുന്നു ഇവിടത്തെ അന്തേവാസികളുടെ വിവരം.
മരംകൊത്തിയും ബുള്‍ബുള്ളും കുയിലുമെല്ലാം പെടും കാവേരി വന്യജീവിസങ്കേതത്തിലെ പക്ഷിവര്‍ഗ്ഗത്തില്‍. ആമ, മുതല, ചുരുട്ട, അണലി, മലമ്പാമ്പ്, രാജവെമ്പാല തുടങ്ങിയ ഉഭജജീവികളെയും ഉരഗങ്ങളെയും ഇവിടെ കണ്ടെത്താന്‍ കഴിയും. അപൂര്വ്വഗണത്തില്പ്പെട്ട മഹാശീര്‍ മീനുകളെ പിടിക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയും കാവേരി വന്യജീവി സങ്കേതത്തിനുണ്ട്.