കാവേരി നദിയില്‍ കൊട്ടവള്ളത്തിലുള്ള ഒരു യാത്ര സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത ഒരനുഭവം നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല. ഒരല്പം സാഹസികത കൂടി കലര്‍ന്നതാണ് വട്ടത്തിലുള്ള വള്ളങ്ങളില്‍ കാവേരിനദിയിലെ ചുഴികളിലും കയറ്റിറക്കങ്ങളിലും ഒഴുകിനടക്കുക എന്നത്. ഈറ്റയും മുളയും ഉപയോഗിച്ചാണ് വള്ളങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. പ്രദേശവാസികള്‍ക്ക് ജലഗതാഗതത്തിനായി ഉപയോഗിച്ചുവന്നിരുന്ന കൊട്ടവള്ളങ്ങള് ഇപ്പോള്‍ സഞ്ചാരിരകള്ക്കിടയില് ബോട്ടിംഗിന് ഏറെ പ്രിയമേറിയിരിക്കുകയാണ്.