ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഒരു വൃക്ഷമാണിത്. സന്യാസവര്യനായ സുഖ് ദേവ് പരീക്ഷിത് രാജാവിന് ഭഗവദ്ഗീത ചൊല്ലിക്കൊടുത്തത് ഇതിന് കീഴില്‍ വെച്ചാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഈ മരം ഇന്ന് ആരാധനയുടെ ഒരു പ്രതീകമായിതീര്ന്നിരിക്കുന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ ഇവിടം സന്ദര്‍ശിച്ച് പരികര്‍മ്മം ചെയ്യുകയും, ദേവന്മാര്ക്കും, ദേവിമാര്‍ക്കും കാഴ്ചയര്‍പ്പിക്കുകയും ചെയ്യുന്നു.