മുസാഫര്‍നഗറിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണിത്. പതിനൊന്ന് ശിവലിംഗങ്ങളുടെ സാന്നിധ്യത്താല്‍ ഇവിടം പ്രശസ്തമാണ്. ഒരു ബ്രാഹ്മണ കുടുംബമാണ് ക്ഷേത്രത്തിന്റെ കാര്യങ്ങളും, ഉത്സവങ്ങളും നോക്കിനടത്തുന്നത്. ശിവരാത്രിയിലും മറ്റ് പ്രധാനദിവസങ്ങളിലും ഇവിടെ ആയിരക്കണക്കിന് സന്ദര്‍ശകര്‍ എത്തിച്ചേരുന്നു.