മൈസൂറില്‍ നിന്നും 11 കിലോമീറ്റര്‍ ദൂരത്തായി ചാമുണ്ഡി ഹില്‍സിന്റെ താഴ്വാരത്താണ് ലളിതമഹല്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പൂന്തോട്ടങ്ങളുടെ നടുവിലായാണ് ഈ കൊട്ടാരം നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യന്‍ വൈസ്രോയിക്കായി 1921ല്‍ മഹാരാജാവായ കൃഷ്ണരാജ വോഡയാര്‍ നാലാമനാണ് ഈ കൊട്ടാരം നിര്‍മിച്ചത്.
ഇംഗ്ലീഷ് - ഇറ്റാലിയിന്‍ വാസ്തുശില്പ മാത്യകയില്‍ മുംബൈയിലെ ഇ ഡബ്ല്യു ഫ്രച്ലിയാണ് ഈ കൊട്ടാരം ഡിസൈന്‍ ചെയ്തത്. ലളിതമഹല്‍ കൊട്ടാരം ഇന്ന് സ്വദേശികളും വിദേശികളും ഒരുപോലെ സന്ദര്‍ശിക്കുന്ന ഒരു നക്ഷത്രഹോട്ടലാണ്. രണ്ടുനിലയുള്ള ഈ കൊട്ടാരം ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ കീഴിലുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ ഇനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
പഞ്ചനക്ഷത്ര ഹോട്ടലായി രൂപാന്തരപ്പെടുത്തിയെങ്കിലും കൊട്ടാരത്തിന്റെ ഭംഗി അതേപോലെ നിലനിര്‍ത്തിയിരിക്കുന്നു. വൈസ്രോയിയുടെ മുറിയിലെ സാമഗ്രികളും ഇറ്റാലിയന്‍ മാര്‍ബിളില്‍ തീര്‍ത്ത സ്റ്റെയര്കേസുമെല്ലാം അതിസൂക്ഷ്മമായി പരിപാലിച്ചുവരുന്നുണ്ട്.