Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നദൌന്‍ » ആകര്‍ഷണങ്ങള് » ബില്‍ കലേശ്വര്‍ ക്ഷേത്രം

ബില്‍ കലേശ്വര്‍ ക്ഷേത്രം, നദൌന്‍

8

നദൌല്‍ പട്ടണത്തിലെ നദൌന്‍-സുജന്‍പുര്‍ പാതയില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ആരാധന കേന്ദ്രമാണ് ബില്‍ കലേശ്വര്‍ ക്ഷേത്രം. 400 വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്ന ഈ ശിവക്ഷേത്രത്തിന്‍റെ നിര്‍മ്മിതി തുടങ്ങിവെച്ചത് പാണ്ഡവരാണെന്നാണ് ഐതിഹ്യം. ഹൈന്ദവ വേദമായ മഹാഭാരതത്തിലെ ഈ ഇതിഹാസ നായകര്‍ അവരുടെ വനവാസകാലത്താണ് ഇതിന്‍റെ നിര്‍മ്മാണം തുടങ്ങിയത്.

പ്രപഞ്ചശില്‍പിയായ വിശ്വകര്‍മ ഈ ഉദ്യമത്തില്‍ അവരെ സഹായിച്ചു. പാണ്ഡവരെ ആരും തിരിച്ചറിയാതിരിക്കാന്‍ രാത്രികാലങ്ങളിലാണ് ആ ജോലി അവര്‍ ചെയ്തത്. ജനം അവരെ തിരിച്ചറിയാന്‍ തുടങ്ങുമെന്നായപ്പോള്‍ ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ച് പാണ്ഡവര്‍ക്ക് അവിടം വിടേണ്ടിവന്നു. പിന്നീട് കതോച് രാജവംശത്തിലെ രാജാവാണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

മെയ്, ജൂണ്‍ മാസങ്ങളിലായി ഈ ക്ഷേത്രത്തില്‍ വലിയൊരുത്സവം കൊണ്ടാടപ്പെടുന്നു. നാനാ തുറകളില്‍ നിന്നും ധാരാളം ഭക്തജനങ്ങള്‍ ശിവഭഗവാനെ പ്രതിനിധാനം ചെയ്യുന്ന ശിവലിംഗത്തെ പൂജിക്കാനും അര്‍ച്ചനകള്‍ അര്‍പ്പിക്കാനും ഇവിടെ എത്തിച്ചേരുന്നു. ബീസ് നദിയുടെയും കുനകദ് പൊയ്കയുടേയും സംഗമ സ്ഥലമായ ഈ തീരം പവിത്ര ഭൂമിയായ് കരുതപ്പെടുന്നു. ഉറ്റവരുടെ ഭൌതികാവശിഷ്ടങ്ങള്‍ നിമജ്ജനം ചെയ്യാന്‍ ഹരിദ്വാറില്‍ പോകാന്‍ അസൌകര്യമുള്ളവര്‍ ബീസ്-കുന സംഗമതീരം ആ പാവന കര്‍മ്മത്തിനായ് തിരഞ്ഞെടുക്കു ന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed