Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നാഗപട്ടണം

നാഗപട്ടണം: മതസൗഹാര്‍ദ്ധത്തിന്‍റെ നാട്

14

തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയുടെ ആസ്ഥാനമാണ് നാഗപട്ടണം നഗരം. ഇന്ത്യന്‍ ഉപദ്വീപിന്‍റെ കിഴക്കന്‍ തീരത്ത് ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. തഞ്ചാവൂര്‍ ജില്ലയില്‍ നിന്നാണ് നാഗപട്ടണം രൂപീകരിച്ചത്. ചെന്നൈയില്‍ നിന്ന് 270 കിലോമീറ്റര്‍ ദൂരെയാണ് ഈ സ്ഥലം.

നഗര്‍, പട്ടണം എന്നീ രണ്ട് വാക്കുകളില്‍ നിന്നാണ് നാഗപട്ടണം എന്ന പേര് രൂപപ്പെട്ടത്. ശ്രീലങ്കയുമായി ബന്ധമുള്ള ജനങ്ങളെ സൂചിപ്പിക്കാനാണ് നഗര്‍ എന്ന് പറഞ്ഞിരുന്നത്. പട്ടിണം എന്ന വാക്കിനര്‍ത്ഥം നഗരം എന്നാണ്. മറ്റ് പല പേരുകളിലും ചരിത്രത്തില്‍ നാഗപട്ടണത്തെ രേഖപ്പെടുത്തിയിരിക്കുന്നു. ചോളന്മാരുടെ ഭരണകാലത്ത് ചോളകുല വല്ലിപട്ടിണം എന്നാണ് അറിയപ്പെട്ടിരുന്നത്. ടോളമി, നികം എന്ന പേരിലാണ് ഈ സഥലത്തെ വിളിക്കുന്നത്. പോര്‍ട്ടുഗീസുകാര്‍ ദി സിറ്റി ഓഫ് കോറമാണ്ടല്‍ എന്നും വിളിച്ചു.

നാഗപട്ടണത്തെ കാഴ്ചകള്‍

സമ്പന്നമായ ചരിത്രത്താലും, സംസ്കാരത്താലും നാഗപട്ടണം പ്രശസ്തമാണ്. ഇവിടുത്തെ തുറമുഖങ്ങളും അവയുടെ നിലവാരത്തിന്‍റെ കാര്യത്തില്‍ രാജ്യത്തെ തന്നെ മുന്‍നിരയിലുള്ളവയാണ്. ഏറെ തീര്‍ത്ഥാടകരും ഈ നഗരത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനായി വരുന്നു.

സൗന്ദര്യരാജ പെരുമാള്‍ ക്ഷേത്രം, നെല്ലുകടൈ മാരിയമ്മന്‍ ക്ഷേത്രം, കയനോഹരസ്വാമി ക്ഷേത്രം, അറുമുഖ സ്വാമി ക്ഷേത്രം എന്നിവ ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രങ്ങളാണ്. നാഗപട്ടണത്തോട് ചേര്‍ന്നുള്ള വേദാരണ്യം എന്ന ടൗണിലാണ് വേദാരണ്യേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രങ്ങള്‍ക്ക് പുറമെ പതിനാറാം നൂറ്റാണ്ടില്‍ പണിത നാഗൂര്‍ ദര്‍ഗ്ഗയും ഇവിടെയുണ്ട്.

ലേഡി ഓഫ് ഗുഡ് ഹെല്‍ത്ത് ചര്‍ച്ച് സ്ഥിതി ചെയ്യുന്ന വേളാങ്കണ്ണി നാഗപട്ടണത്തിന് വളരെ അടുത്താണ്. വിവിധ മതക്കാരുടെ ഒരു സംഗമം തന്നെയാണ് ഈ പ്രദേശം. ഭാരതത്തിലെ പ്രധാന മതങ്ങളായ ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍, ബുദ്ധമതങ്ങളില്‍ പെട്ട ഒട്ടേറെപ്പേര്‍ ഇവിടെ വസിക്കുന്നു. നഗരത്തിനടുത്തായിത്തന്നെ ഒരു ഉപ്പ് തടാകമുണ്ട്. ഈ സ്ഥലം ജൈവവൈവിധ്യത്തിന് പേരുകേട്ടതാണ്. കോടിക്കരൈ എന്ന വന്യജീവി സംരക്ഷണ കേന്ദ്രം നാഗപട്ടണം ടൗണിനോട് ചേര്‍ന്നാണ്. ഇവിടെ നിരവധി കൗതുകകരമായ കാഴ്ചകള്‍ കാണാവുന്നതാണ്.

ചരിത്രത്തിലൂടെ

ചോള ഭരണകാലത്താണ് നാഗപട്ടണത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത്. അക്കാലത്ത് ഇവിടം ഒരു പ്രശസ്ത തുറമുഖവും, കച്ചവട കേന്ദ്രവുമായിരുന്നു. മൂന്നാം നൂറ്റാണ്ടില്‍ അശോകമഹാരാജാവ് ഇവിടെ ഒരു ബുദ്ധവിഹാരം നിര്‍മ്മിക്കാന്‍ ഉത്തരവിട്ടു. അ‍ഞ്ച്-ആറ് നൂറ്റാണ്ടുകളില്‍ ഇത് ഒരു പ്രധാന ബുദ്ധമത കേന്ദ്രമായി മാറി.

പതിനാറാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരുടെ വരവോടെയാണ് നാഗപട്ടണത്തിന്‍റെ കൊളോണിയല്‍ ചരിത്രം ആരംഭിക്കുന്നത്. ഇവര്‍ ഇവിടെ ഒരു വാണിജ്യ കേന്ദ്രം സ്ഥാപിച്ചു. മിഷണരി സ്ഥാപനങ്ങള്‍ക്കും അവര്‍ തുടക്കമിട്ടു. പതിനേഴാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ തഞ്ചാവൂര്‍ രാജാവുമായുള്ള ഉടമ്പടി വഴി അധികാരം ഡച്ചുകാരുടെ കൈകളിലെത്തി.

ഡച്ചുകാര്‍ ഈ പ്രദേശത്ത് നിരവധി പള്ളികളും, ആശുപത്രികളും സ്ഥാപിച്ചു. 1960 കളില്‍ ഡച്ച് കോറമാണ്ടലിന്‍റെ തലസ്ഥാനമായിരുന്നു ഇവിടം. ഡച്ച് അധിനിവേശത്തിന്‍റെ നിരവധി ഭൗതികാവശിഷ്ടങ്ങള്‍ ഇന്നും ഇവിടെയുണ്ട്. 1781 ല്‍ ബ്രിട്ടീഷുകാര്‍ ഡച്ചുകാരില്‍ നിന്ന് നാഗപട്ടണം പിടിച്ചെടുക്കുകയും മദ്രാസ് പ്രെസിഡന്‍സിയുടെ ഭാഗമാക്കുകയും ചെയ്തു. ബ്രിട്ടിഷ്കാരുടെ കാലത്ത് ഒരു പ്രധാന തുറമുഖമായിരുന്നു ഇവിടം.

നാഗപട്ടണത്ത് എത്തിച്ചേരാന്‍

തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും നാഗപട്ടണത്തേക്ക് എത്തിച്ചേരാം. നാഗപട്ടണത്തിന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട് തിരുച്ചിറപ്പള്ളിയാണ്. ഇവിടേക്ക് 141  കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടെ നിന്ന് നാഗപട്ടണത്തേക്ക് ടാക്സി ലഭിക്കും. ചെന്നൈ എയര്‍പോര്‍ട്ടാണ് അടുത്തുള്ള ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. നാഗപട്ടണം റെയില്‍വേസ്റ്റേഷന്‍ നഗരത്തിനുള്ളില്‍ തന്നെയാണ്. ഇവിടെ നിന്ന് തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ട്രെയിന്‍ ലഭിക്കും. തമിഴ്നാട്ടില്‍ നിന്ന് മാത്രമല്ല, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും നാഗപട്ടണത്തേക്ക് ബസ് സര്‍വ്വീസുണ്ട്.

കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് നാഗപട്ടണം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം. എന്നാല്‍ എല്ലാക്കാലത്തും ഇവിടെ സഞ്ചാരികള്‍ എത്തുന്നു. ഏപ്രില്‍- മെയ് മാസങ്ങള്‍ തീര്‍ത്ഥാടനത്തിന് അനുയോജ്യമാണ്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴക്കാലത്ത് ഈ പ്രദേശം വളരെ മനോഹരമായി കാണപ്പെടും.

English Summary: Nagapattinam is a town located in the Nagapattinam district of Tamil Nadu. The town serves as the district headquarters. Located on the eastern coast of the Indian peninsula by the Bay of Bengal, the district emerged after being diverged from the Thanjavur district. The town is located at a distance of 350 km from Chennai.

നാഗപട്ടണം പ്രശസ്തമാക്കുന്നത്

നാഗപട്ടണം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നാഗപട്ടണം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നാഗപട്ടണം

  • റോഡ് മാര്‍ഗം
    നാഗപട്ടണം തമിഴ്നാട്ടിലെ മറ്റ് സ്ഥലങ്ങളുമായും അയല്‍ സംസ്ഥാനങ്ങളുമായും റോഡ് മാര്‍ഗ്ഗം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്ന് സര്‍ക്കാര്‍ ബസുകള്‍ മറ്റ് പ്രധാന നഗരങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. കേരളം, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലേക്ക് നാഗപട്ടണത്ത് നിന്ന് പ്രൈവറ്റ് ബസുകള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നാഗപട്ടണം നഗരത്തില്‍ തന്നെയാണ് റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്ന് തമിഴ്നാട്ടിലെ മറ്റ് സ്ഥങ്ങളിലേക്ക് ട്രെയിന്‍ ലഭിക്കും. കുംഭകോണത്തേക്ക് 52 കിലോമീറ്ററും, തഞ്ചാവൂരിലേക്ക് 96 കിലോമീറ്രറും ദൂരമുണ്ട്. ഇവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    നാഗപട്ടണത്ത് നിന്ന് 141 കിലോമീറ്റര്‍ അകലെയുള്ള തിരുച്ചിറപ്പള്ളിയാണ് അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്ന് ചെന്നൈക്ക് സ്ഥിരമായി വിമാനസര്‍വ്വീസുണ്ട്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കും, വിദേശത്തക്കും വിമാനങ്ങള്‍ ലഭിക്കുന്ന ചെന്നൈ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് 256 കിലോമീറ്റര്‍ ദൂരമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat