Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗപട്ടണം » കാലാവസ്ഥ

നാഗപട്ടണം കാലാവസ്ഥ

വര്‍ഷത്തില്‍ എല്ലാക്കാലത്തും സന്ദര്‍ശകര്‍ എത്താറുണ്ടെങ്കിലും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഏറ്റവും അനുകൂലം. ഏപ്രില്‍ മെയ് മാസങ്ങളും തീര്‍ത്ഥാടനത്തിന് അനുയോജ്യമായ കാലമാണ്. തെളിഞ്ഞ് മനോഹരമായ കാലാവസ്ഥ ആയതിനാല്‍  മഴക്കാലത്തും ടൂറിസ്റ്റുകള്‍ ചെറിയ ട്രിപ്പുകള്‍  ഇവിടേക്ക് നടത്താറുണ്ട്.

വേനല്‍ക്കാലം

മാര്‍ച്ച മുതല്‍ മെയ് വരെയാണ് നാഗപട്ടണത്ത് വേനല്‍ക്കാലം. ഇക്കാലത്ത് അന്തരീക്ഷ താപനില 28 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയാകാറുണ്ട്. കടുത്തചൂടുണ്ടെങ്കിലും സായാഹ്നങ്ങളില്‍ കടല്‍ക്കാറ്റ് ആശ്വാസം നല്കും. ഇക്കാലം അത്ര സുഖകരമല്ലെങ്കിലും തീര്‍ത്ഥാടനത്തിന്‍റെ കാലമാണിത്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് ശക്തികുറഞ്ഞും, സാമാന്യം ശക്തമായും ഇവിടെ മഴ ലഭിക്കുന്നു. ഇക്കാലത്ത് വളരെ തെളിഞ്ഞ അന്തരീക്ഷമാണ്. ചെടികളും, ഫലവൃക്ഷങ്ങളും ഇക്കാലത്ത് പൂവിടുന്നു. സന്ദര്‍ശനയോഗ്യമായ കാലമാണിത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. നാഗപട്ടണം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലമാണിത്. വളരെ പ്രസന്നമായ കാലാവസ്ഥയുള്ള ഇക്കാലത്ത് അന്തരീക്ഷ താപനില 20 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഏറ്റവുമധികം സന്ദര്‍ശകര്‍ വരുന്ന കാലമാണിത്.