ബൈഗോണ്‍ കാലഘട്ടത്തിലെ ഒട്ടനേകം യുദ്ധങ്ങള്‍ക്ക് സാന്നിധ്യം വഹിച്ച കൂറ്റന്‍ കോട്ട. ഇന്നിപ്പോള്‍ ഇവിടം യാത്രികരുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ്. രണ്ടാം നുറ്റാണ്ടിലാണ് ഉയര്‍ന്ന മതിലുകളും വിശാലമായ ചുറ്റുപാടുകളോടും കൂടിയ ഭീമാകാരമായ കോട്ട കൊത്തളങ്ങള്‍ ഇവിടെ നിര്‍മ്മിക്കപ്പെട്ടത്. മനോഹരമായ പൂന്തോട്ടങ്ങള്‍,ക്ഷേത്രങ്ങള്‍ തുടങ്ങി യാത്രികര്‍ക്ക് കണ്ടാസ്വദിക്കാന്‍ ഒട്ടേറെ കാഴ്ച്ചകളുണ്ടിവിടെ.
നാഗവന്ഷികളാണ് ഈ കോട്ട ആദ്യമായി പണി കഴിപ്പിച്ചത്. പിന്നീട് മുഹമ്മദ് ബഹ്ലീം ഇതു വീണ്ടും പുതുക്കിപ്പണിഞ്ഞു. വളരെയധികം സുരക്ഷാ സംവിധാനങ്ങളുള്ള ഈ കോട്ടയ്ക്ക് പ്രധാനമായും മൂന്ന് കവാടങ്ങളാണുള്ളത്. ആനകളുടെയും ശത്രുക്കളുടെയും ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനെന്നോണം ഇരുമ്പിലും മരക്കുറ്റികളിലും പണിതതാണ് ഒന്നാമത്തെ പ്രവേശന കവാടം. രണ്ടാമത്തേത് ബീച്ച് കാ പോല്‍ എന്നും മൂന്നാമത്തേത് കചേരി പോല്‍ എന്നും അറിയപ്പെടുന്നു. ഇതില്‍ മൂന്നാമത്തെ കവാടം അക്കാലത്തെ കോടതി ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു പോന്നിരിന്നു.