Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാഗര്‍കോവില്‍ » കാലാവസ്ഥ

നാഗര്‍കോവില്‍ കാലാവസ്ഥ

നാഗര്‍കോവില്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്. ഇക്കാലത്ത് കുറഞ്ഞ ചൂടേ അനുഭവപ്പെടൂ. മഴയുടെയും. ചൂടിന്‍റെയും അലോസരങ്ങളില്ലാതെ യാത്രക്കും, കാഴ്ചകള്‍ കാണുന്നതിനും അനുയോജ്യമായ കാലമാണിത്. അതുകൊണ്ട് തന്നെ ഈ കാലത്താണ് ഏറ്റവുമധികം ആളുകള്‍ ഇവിടം സന്ദര്‍ശിക്കുന്നതും.

വേനല്‍ക്കാലം

കടലിനോട് അടുത്ത് കിടക്കുന്നതിനാല്‍ നാഗര്‍കോവിലിലെ വേനല്‍ക്കാലം ചൂടുള്ളതും, മൂടല്‍ നിറഞ്ഞതുമാണ്. മാര്‍ച്ചില്‍ തുടങ്ങുന്ന വേനല്‍ മെയ് അവസാനം വരെ തുടരും. 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഇക്കാലത്ത് അന്തരീക്ഷ താപനില ഉയരാറുണ്ട്. ഉച്ചകഴിഞ്ഞാണ് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടാറ്.

മഴക്കാലം

വേനല്‍ക്കാലത്തിന്‍റെ അസഹനീയമായ ചൂടിന് ആശ്വാസവുമായാണ് മഴക്കാലം വരുന്നത്. മെയ് അവസാനം മുതല്‍ സെപ്തംബര്‍ വരെ മഴക്കാലം നീണ്ടുനില്‍ക്കും. കനത്ത മഴ ഇക്കാലത്ത് ലഭിക്കുന്നതിനൊപ്പം കൊടുങ്കാറ്റും ഉണ്ടാകാറുണ്ട്. ഇക്കാലത്ത് അന്തരീക്ഷ താപനില 25 ഡിഗ്രി സെല്‍ഷ്യസ് വരെയേ പരമാവധി വരാറുള്ളു. എന്നാല്‍ മൂടിയ കാലാവസ്ഥയാണ് ഇക്കാലത്ത് അനുഭവപ്പെടുക.

ശീതകാലം

നവംബര്‍ മധ്യത്തോടെയാണ് ശൈത്യകാലം ആരംഭിക്കുന്നത്. ഫെബ്രുവരി പകുതിയോടെ അവസാനിക്കുന്ന ശൈത്യകാലം വളരെ തെളിഞ്ഞ അന്തരീക്ഷമാണ് കാഴ്ചവെക്കുക. ഇക്കാലത്തെ അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസിനും 22 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. ശൈത്യകാലത്ത് കോടമഞ്ഞ് കുറയുന്നതിനാല്‍ രാവിലെയും, ഉച്ചകഴിഞ്ഞും അന്തരീക്ഷം തെളിഞ്ഞ് കാഴ്ചകള്‍ കാണാന്‍ അനുയോജ്യമായിരിക്കും. വൈകുന്നേരങ്ങളില്‍ അല്പം തണുപ്പ് അനുഭവപ്പെടുമെങ്കിലും അത് കമ്പിളിത്തുണികൊണ്ടുള്ള വസ്ത്രങ്ങള്‍ കൊണ്ട് പരിഹരിക്കാവുന്നതേയുള്ളു.