ബിയാസ് നദിക്കരയിലായാണ് ദാഗ്പോ ശെദ്രുപ്ലിംഗ് മൊണാസ്ട്രി സ്ഥിതി ചെയ്യുന്നത്. തിബറ്റന്‍ സന്യാസിമാരുടെ ജീവിതത്തിലേക്കുള്ള ഉള്‍ക്കാഴ്ച നല്കുന്ന ദേവാലയമാണിത്. 2005ല്‍ ആത്മീയ നേതാവായ ദലൈലാമയാണ് ഈ മൊണാസ്ട്രി ഉത്ഘാടനം ചെയ്തത്. ബുദ്ധന്റെ സുവര്‍ണ നിറമാര്‍ന്ന പെയിന്റിംഗുകളും തംകാസ് എന്നറിയപ്പെടുന്ന തിബറ്റന്‍ സില്‍ക്ക് പെയിന്റിംഗുകളും ഇവിടുത്തെ ചുവരുകളില്‍ കാണാന്‍ സാധിക്കും. ലമ്രിന് എന്ന ബുദ്ധ വിഭാഗവുമായി ചേര്‍ന്ന് നില്ക്കുന്ന ഈ ദേവാലയം പൂര്‍ണ്ണമായും ദലൈലാമക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. കുളുവില്‍ നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ് ദാഗ്പോ ശെദ്രുപ്ലിംഗ് മൊണാസ്ട്രി സ്ഥിതി ചെയ്യുന്നത്.