നഗ്ഗറിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നാണ് ജഗതിപത് ക്ഷേത്രം. നഗ്ഗര്‍ കൊട്ടാര ചുറ്റുവട്ടത്തിലാണിത് സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ വിശ്വാസങ്ങള്‍ ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുണ്ട്. ദേവന്മാരും ദേവകളും തേനീച്ചകളായി മാറി ഭ്രിഗു തുംഗില് നിന്നും ഒരു ശിലാപാളിയെടുത്ത് ഇവിടെ പ്രതിഷ്ടിച്ച് ഈ പ്രദേശത്തിന്റെ പരിശുദ്ധി വര്‍ദ്ധിപ്പിച്ചെന്നാണ് ഒരു കഥ. എന്നാല്‍ കുളുവിലെ ഉയര്‍ന്ന കൊടുമുടിയായ ദിയോതിബയിലെ കല്ലാണ് ഇതെന്നാണ് മറ്റൊരു വിശ്വാസം. ഈ പ്രദേശത്തെ മറ്റു ദുരിതങ്ങളില്‍ നിന്നും ആപത്തുകളില്‍ നിന്നും സംരക്ഷിക്കുവാന്‍ ദേവകള്‍ ഇവിടെ സദാ കുടികൊള്ളുന്നതായി ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.
5 അടി നീളവും 8 അടി വീതിയും 6 ഇഞ്ച് ഉയരവുമുള്ള ജഗതിപത് എന്നറിയപ്പെടുന്ന ശില ക്ഷേത്രത്തിനുള്ളിലായി കാണാം. ഹിമാചല്‍ പ്രദേശിന്റെ പരമ്പരാഗത വാസ്തു വിദ്യാ മാതൃകയില്‍ തടിയില്‍ നിര്മിച്ചതാണീ ക്ഷേത്രം. ഭൂകമ്പത്തെ പ്രതിരോധിക്കാനെന്നോണം മറ്റു ശിലകളും ദേവദാരു തടികളുമൊക്കെ കൊണ്ട് ഇവിടം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. നഗ്ഗറില്‍ നിന്ന് റോഡു മാര്‍ഗം വളരെ എളുപ്പം എവിടെയെത്താം.