നാഗൂറിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ് പെരുമാള്‍ കോവില്‍. മഹത്തായ ഒരു ക്ഷേത്രമായി പരിഗണിക്കുന്ന ഇവിടുത്തെ ആരാധനാമൂര്‍ത്തി ഏറെ ശക്തിയുള്ളതായി കരുതപ്പെടുന്നു. ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുള്ള ഈ ക്ഷേത്രം ദക്ഷിണേന്ത്യന്‍ ശൈലിയില്‍ പണികഴിച്ചതാണ്. ഏറെ ആചാരക്രമങ്ങള്‍ ഇവിടെ തുടര്‍ന്ന് വരുന്നു. ഇവിടുത്തെ ആരതി പ്രസിദ്ധമാണ്. വിഷ്ണുവിന്റെ അവതാരമായ ഇവിടുത്തെ മൂര്‍ത്തി 108 ദിവ്യദേശങ്ങളിലൊന്നാണ്.
ഈ ക്ഷേത്രത്തിനടിയില്‍ ഒരു ഹാളുണ്ട്. തടിയിലുള്ള കൊത്തുപണികളാല്‍ ഇവിടം അലങ്കരിച്ചിരിക്കുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് ഇവിടുത്തെ പ്രധാന ഉത്സവം നടക്കുന്നത്.