നാഗ്പൂരിലെ പ്രധാനപ്പെട്ട സ്മാരകങ്ങളിലൊന്നാണ് സീതാബുള്‍ഡി കോട്ട. രണ്ട് വന്‍ കുന്നുകള്‍ക്കിടയിലായാണ് സീതാബുള്‍ഡി കോട്ട സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ ചരിത്രത്തില്‍ നിരവധി പ്രാധാന്യങ്ങളുള്ളതായാണ് സീതാബുള്‍ഡി കോട്ടയെ കരുതുന്നത്. 1857 ലെ ഒന്നാം സ്വാതന്ത്രസമരക്കാലത്ത് ഒരു ബ്രിട്ടീഷ് ഓഫീസറാണ് ഈ കോട്ട പണികഴിപ്പിച്ചത് എന്ന് കരുതുന്നു. ഒന്നാം സ്വാതന്ത്രസമരത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്ക് വേണ്ടിയായിരുന്നു കോട്ടയുടെ നിര്‍മാണം.