നാഗ്പൂരിലുള്ള ഭീമാകാരമായ ക്ഷേത്രമാണ് ഡ്രാഗണ്‍ പാലസ് ക്ഷേത്രം. സാറ്റലൈറ്റ് ടൗണിന് സമീപത്തായാണ് ഏകദേശം 10 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നാഗ്പൂരിലെ പ്രധാനപ്പെട്ട ബുദ്ധിസ്റ്റ് ആരാധനാലയങ്ങളിലൊന്നാണിത്. ബുദ്ധന്റെ വലിയ ഒരു പ്രതിമയും ഇവിടെ കാണാം. മനോഹരമായ ഈ ക്ഷേത്രം ലോട്ടസ് ടെംപിള്‍ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. മികച്ച കോണ്‍ക്രീറ്റ് സ്ട്രക്ചറിനുള്ള അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ വരെ നേടിയിട്ടുണ്ട് നാഗ്പൂരിലെ ഡ്രാഗണ്‍ പാലസ് ക്ഷേത്രം.