ജയ്തക് കുന്നുകളുടെ മുകളിലാണ് ഈ കോട്ട. നഹനില്‍ നിന്ന് 25 കിലോമീറ്റര്‍ സഞ്ചരിച്ച് ഇവിടെയെത്തിച്ചേരാം. നഹനിലെ ഏറ്റവും പഴക്കം ചെന്ന ഈ കോട്ട 1810 ലാണ് നിര്‍മ്മിക്കപ്പെട്ടത്. നഹന് കോട്ട ആക്രമിച്ച് തകര്‍ത്ത രണ്‍ജോര്‍ സിങ്ങ് ഥാപ്പയും അനുയായികളും അതിന്റെ അവശിഷ്ടങ്ങളുപയോഗിച്ചാണ് ജയ്തക് കോട്ട നിര്‍മ്മിച്ചത്. ഇവിടെ കുന്നിന് മുകളില്‍ നിന്നുള്ള കാഴ്ച ഏറെ മനോഹരമാണ്.