നഹനിലെ ഒരു പ്രധാന ആകര്‍ഷണമാണ് സുകേതി ഫോസില്‍ പാര്‍ക്ക്.ഷിവാലിക് കുന്നുകള്‍ക്ക് മധ്യഭാഗത്താണ് ഈ പാര്‍ക്ക്.കടുപ്പം കുറഞ്ഞ ചെങ്കല്ലും, കളിമണ്‍ കല്ലുകളും നിറഞ്ഞ പ്രദേശമാണിത്. നഹനില്‍ നിന്ന് 25 കിലോമീറ്റര്‍ അകലൊണ് ഇത്. ഹിമാചല്‍ പ്രദേശ് ഗവണ്മെന്റും, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും ചേര്‍ന്നുള്ള ഒരു സംരംഭമാണിത്.
ഫോസിലുകള്‍ വളരെ ശാസ്ത്രീയമായി ശേഖരിക്കപ്പെടുകയും, പരിപാലിക്കപ്പെടുകയും ചെയ്യുന്ന ഈ സ്ഥലം വിദ്യാര്‍ത്ഥികളുടെയും, ഗവേഷകരുടെയും പ്രധാന സന്ദര്‍ശന കേന്ദ്രമാണ്. ഏഷ്യയിലെ തന്നെ ആദ്യ ഫോസില്പാര്ക്കാണ് ഇത്. ഇവിടെ ഫൈബറില്‍ തീര്‍ത്ത ചരിത്രാതീതകാലത്തെ ജീവജാലങ്ങളുടെ മോഡലുകള്‍ നല്ലൊരു കാഴ്ചയാണ്.
മാര്‍കണ്ഡ പുഴയുടെ തീരത്താണ് സുകേതി പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്. യഥാര്‍ത്ഥ വലുപ്പത്തിലുള്ള ചില ജീവികളുടെ മോഡലുകള്‍ ഇവിടുത്തെ പ്രധാന കാഴ്ചയാണ്. വന്‍ വലിപ്പമുള്ള ആന, സിവാതെറിയം, ഭീമാകാരനായ ആമയും, വെളുത്ത ആമയും, വാള്‍പോലെ ദംഷ്ടൃകളുള്ള കടുവ, ആറ് കോമ്പല്ലുള്ള ഹിപ്പൊപ്പൊട്ടാമസ്, മുതല എന്നിവയാണിവ. ഇവിടെയുള്ള ഫോസിലുകളും, അസ്ഥികൂടങ്ങളും വളരെ ശ്രദ്ധയോടെയാണ് പരിപാലിക്കപ്പെടുന്നത്.