മില്ലിതാലിലെ ഒരു പ്രമുഖ വിപണിയാണ് ബാരാ ബാസാര്‍. മെഴുകുതിരികള്‍ക്കും ചൂരല്‍ വടികള്‍ക്കും പ്രശസ്തമായ ഈ വിപണിയില്‍ സ്കാര്‍ഫുകള്‍, ഷോളുകള്‍, തടിയിലുണ്ടാക്കിയ കരകൗശല വസ്തുക്കള്‍, കാര്‍ഡിഗനുകള്‍ എന്നിവയും ലഭിക്കും. ഇവിടുത്തെ കരകൗശല വസ്തുക്കള്‍ക്കും ഫ്രെഷ് ഫ്രൂട്ട് ജാമിനും ആവശ്യക്കാര്‍ ഏറെയാണ്. രുചിയൂറുന്ന വിഭവങ്ങളുമായി നിരവധി ഭോജനശാലകളും ഇവിടെ സഞ്ചാരികളെയും കാത്തിരിക്കുന്നു.