കേവ്സ് ഗാര്ഡന് ഇക്കോ കേവ് ഗാര്ഡന് എന്നും അറിയപ്പെടുന്നു. പ്രകൃതിയുമായി ഇണങ്ങിയുള്ള ജീവതരീതിയി സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഗാര്‍ഡന്റെ ലക്ഷ്യം. ഇവിടെ ആറു ഭൂഗര്‍ഗ ഗുഹകളുണ്ട്. ഗുഹകളില്‍ പ്രകാശം പരത്തുന്നത് പെട്രോമാക്സ് വിളക്കുകയാണ്. മ്യൂസികി ഫൗണ്ടനാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. നൈനിറ്റാളിലെ തന്നെ ആദ്യത്തെ മ്യൂസിക് ഫൗണ്ടനാണിത്. ടൈഗര്‍ കേവ്, പാന്തര്‍ കേവ്, ബാറ്റ്സ് കേവ്, സ്ക്വിറല്‍ കേവ്, ഫ്ളൈയിംഗ് ഫോക്സ് കേവ്, ഏപ്സ് കേവ് എന്നിങ്ങനെ ഗുഹകള്‍ക്ക് പേരും നല്‍കിയിട്ടുണ്ട്. ഗുഹകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴികള്‍ ഇടുങ്ങിയതാണ്. ചില അവസരങ്ങളില്‍ ഇവയില്‍ കയറനായി ഇഴയേണ്ടിയും വരും. പ്രാദേശിക ഭരണകൂടത്തിന്റെ സംരക്ഷണയിലുള്ള പ്രകൃതിദത്ത ഗുഹകളാണിവ.