നൈനിറ്റാളില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പാംഗോട്ട്. ഈ ഗ്രാമത്തിലേക്കുള്ള യാത്രയ്ക്കിടെ നൈനാ കൊടുമുടി, സ്നോവ്യൂ, കില്‍ബുറി എന്നിവ കാണാന്‍ കഴിയും. വ്യത്യസ്തങ്ങളായ 150ല്‍ അധികം പക്ഷികള്‍ വസിക്കുന്ന പ്രദേശമായതിനാല്‍ പാംഗോട്ട് പക്ഷി നിരീക്ഷകരുടെ സ്വര്‍ഗ്ഗമെന്ന് അറിയപ്പെടുന്നു. ഗ്രിഫോണുകള്, റൂഫസ് ബെല്ലീഡ് മരംകൊത്തികള്‍, സ്പോട്ടഡ് ബാക്ക്ഡ് ഫോര്ക്ടൈല്സ്, സ്ളാറ്റി ബാക്ക്ഡ് ഫോര്ക്ടൈല്സ്, ലാമര്ഗ്രേയേഴ്സ്, റൂഫസ് ബെല്ലീഡ് നില്റ്റവാസ്, ഖലീജ് ചകോരങ്ങള്‍ എന്നിവ ഇവിടെ ധാരാളമായി കാണപ്പെടുന്ന പക്ഷികളാണ്.