എല്ലാ സാധനങ്ങളും ഒരു കുടക്കീഴില് ലഭിക്കുന്ന നൈനിറ്റാളിലെ ഒരു വിപണിയാണ് തിബറ്റന്‍ മാര്‍ക്കറ്റ്. തിരക്കേറിയ ഈ വിപണിയില്‍ നിന്ന്് സ്കാര്‍ഫുകള്‍, ഷോളുകള്‍, കമ്പിളി വസ്ത്രങ്ങള്‍, ഹിമാലയന്‍ ബാഗുകള്‍, കല്ലിലും മറ്റും നിര്‍മ്മിച്ച ആഭരണങ്ങള്‍, വാച്ചുകള്‍ എന്നിവ കുറഞ്ഞ വിലയ്ക്ക് വാങ്ങാനാകും. നിങ്ങള്‍ക്ക് മിടുക്കുണ്ടെങ്കില്‍ വിലപേശുകയുമാകാം.