കാലത്തിന്റെയും മാറ്റത്തിന്റെയും ദേവതയായ കാളി ദേവിയെ ആരാധിക്കുന്നതിനുള്ള മഹമായ ക്ഷേത്രം നാര്‍ക്കണ്ടയ്ക്ക് സമീപമുള്ള കചേരിയിലാണ് സ്ഥിതിചെയ്യുന്നത്. സുന്ദര്‍ നാഗര്‍ രാജാവ് പണികഴിപ്പിച്ച ഈ ക്ഷേത്രം ഇവിടുത്തെ കൊട്ടരാത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. കോട്ടകള്‍ക്ക് സമാനമാണിതിന്റെ നിര്‍മാണ ശൈലി. സമുദ്ര നിരപ്പില്‍ നിന്നും 1810 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ കവാടം വെള്ളി, തടി, അലൂമിനിയം ഷീറ്റ് എന്നിവ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ധ്യാനത്തിനും വിശ്രമത്തിനും വളരെ അനുയോജ്യമായൊരു അന്തരീക്ഷമാണ് ക്ഷേത്രത്തിലേത്.