നാര്‍ക്കണ്ടയ്ക്ക് സമീപമുള്ള തനേധാറിലെ സ്റ്റോക്സ് ഫാം പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. ഇവിടുത്തെ സ്വാദേറുന്ന ആപ്പിളുകള്‍ രാജ്യത്തിനകത്തും പുറത്തും ഒരു പോലെ അറിയപ്പെടുന്നവയും അന്താരാഷ്ട്ര വിപണികളില്‍ വല്പ്പനയ്ക്കെത്തുന്നവയുമാണ്. ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന ആപ്പിള്‍ തോട്ടങ്ങള്‍ കണ്ടാസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വ്യാണിജ്യാടിസ്ഥാനത്തിലുള്ള ഈ ആപ്പിള്‍ കൃഷിയുടെ പിന്നില്‍ സാമുവല്‍ സ്റ്റോക്സ് എന്ന അമേരിക്കകാരനാണ്.
ഇന്ത്യന്‍ തത്വശാസ്ത്രത്തില്‍ ആകൃഷ്ടനായി 1904 ല്‍ ഇവിടെ എത്തിയ അദ്ദേഹം സ്ഥാപിച്ചതാണ് ഈ ഫാം. റെഡ്, ഗോള്‍ഡന്‍, റോയല്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന രുചികളിലുള്ള ആപ്പിളുകള്‍ സ്റ്റോക്സ് ഫാമില്‍ നിന്നും വിപണിയിലെത്തുന്നുണ്ട്. രുചിയിലും ഗുണത്തിലും മുമ്പന്തിയില്‍ നില്‍ക്കുന്നതാണ് സ്റ്റോക്സ് ഫാമിലെ ആപ്പിളുകള്‍.
ആപ്പിള്‍ മരങ്ങള്‍ പൂവിട്ടു തുടങ്ങുന്ന ഏപ്രില്‍ മാസമാണ് സ്റ്റോക്സ് ഫാം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഈ കാലയളവില്‍ ഫാം കാഴ്ചയില്‍ ഒരു വെള്ള താഴ് വരയായി മാറും. വിളവെടുപ്പു കാലമായ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളും സന്ദര്‍ശനത്തിന് അനുയോജ്യമാണ്.