ഡിഗ്ബോയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് ഡിബ്രു സെയ്ക് ഹോവ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 340 ചതുരശ്ര അടി വ്യാപിച്ചു കിടക്കുന്ന ഡിബ്രു സെയ്ക്ഹോവ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത് 1990 ല്‍ ആണ്. ചതുപ്പ്, നിബിഡ വനം, പുല്‍ത്തകിടി തുടങ്ങി വിവിധ ഭാഗങ്ങള്‍ ഉദ്യാനത്തിനുണ്ട്. നിരവധി ജല ജീവികളെയും വന്യജീവികളെയും ഇവിടെ കാണാന്‍ കഴിയും. ബ്രഹ്മപുത്ര നദിയുടെയും ലോഹിത് നദിയുടെയും സംഗമസ്ഥാനത്താണ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.
ചില ഇനം അപൂര്‍വ ജന്തുക്കളെ ഇവിടെ കാണാന്‍ കഴിയും. ഹില്ലോക് ഗിബണ്‍, ഇന്ത്യന്‍ കാട്ട് പട്ടി,കുട്ടിത്തേവാങ്ക്, ബംഗാള്‍ കടുവ, ആന, പുള്ളിപ്പുലി തുടങ്ങി നിരവധി മൃഗങ്ങള്‍ ഇവിടയുണ്ട്.ഞാറപക്ഷി, വലിയ ഇന്ത്യന്‍ കൊക്ക് തുടങ്ങി നിരവധി ദേശാടന പക്ഷികളും ഈ ദേശീയോദ്യാനത്തില്‍ ഉണ്ട്.