Search
  • Follow NativePlanet
Share

നവാധ  - അതിശയങ്ങളുടെ ഗ്രാമം

11

ദക്ഷിണ ബീഹാറില്‍ സ്ഥിതി ചെയ്യുന്ന നവാധ മുമ്പ് ഗയ ജില്ലയുടെ ഭാഗമായിരുന്നു. ബൃഹദ്രത, മൗര്യ, കനഹ, ഗുപ്ത രാജവംശങ്ങളുടെ ഭരണത്തിന്‍ കീഴിലൂടെ കടന്ന് പോയ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശമാണ് നവാധ. പാലന്മാരുടെ ഭരണകാലത്ത് ഒരു ഹിന്ദുമത കേന്ദ്രമായിരുന്നു ഇവിടം.

നവാധയിലെ കാഴ്ചകള്‍

ക്ഷേത്രങ്ങളാല്‍ നിറഞ്ഞ ഗ്രാമങ്ങളും, മനോഹരമായ ഭൂപ്രദേശങ്ങളുമാണ് നവാധയുടെ പ്രധാന ആകര്‍ഷണം. ശോഭനാഥ്, ഗുണാവ, ജാല്‍ ക്ഷേത്രം, സങ്കട് മോചന്‍ മന്ദിര്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന മതകേന്ദ്രങ്ങള്‍. ജൈനമത വിശ്വാസികളെ സംബന്ധിച്ചും നവാധ പ്രധാനപ്പെട്ട ഒരിടമാണ്. ഗുണാവ ക്ഷേത്രം, പവന്‍പുരി-തീര്‍ത്ഥങ്കര്‍ ( മഹാവീരന് മോക്ഷം ലഭിച്ച സ്ഥലം) എന്നിവ എന്നീ ജൈനമതവിശ്വാസികളുടെ പ്രധാന കേന്ദ്രങ്ങള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

നവാധ ടൂറിസത്തിലെ ഒരു പ്രധാന ആകര്‍ഷണ ഘടകമാണ് കാകോലാത് കുന്നുകളില്‍ നിന്ന് ഉത്ഭവിക്കുന്ന കാകോലാത് വെള്ളച്ചാട്ടം. പ്രകൃതിമനോഹാരിതയാര്‍ന്ന ചുറ്റുപാടാണ് ഇവിടെയുള്ളത്. ഐതിഹ്യമനുസരിച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്‍ പത്നിമാരോടൊത്ത് ഇവിടെ വരികയും, കുളിക്കുകയും ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്നു. നാരദ് മ്യൂസിയം, പ്രകൃതിഭംഗിയാര്‍ന്ന രജൗലി എന്നിവയാണ് ഇവിടുത്തെ മറ്റ് പ്രധാന കാഴ്ചകള്‍. മഹാവീര ജയന്തി, ജന്മാഷ്ടമി, ചാത്ത് പൂജ എന്നിവ ഇവിടെ ഏറെ വര്‍ണ്ണാഭമായ ആഘോഷിക്കപ്പെടുന്നവയാണ്.

സന്ദര്‍ശന യോഗ്യമായ കാലം

ശക്തമായ മഴക്കാലവും, നല്ല തണുപ്പുള്ള ശൈത്യകാലവും, കടുത്ത വേനലുമാണ് നവാധയില്‍ അനുഭവപ്പെടുന്നത്. സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് നവാധ സന്ദര്‍ശനത്തിന് അനുയോജ്യം. എന്നിരുന്നാലും വേനല്‍ക്കാലത്തും കാകോലാത്ത് കുന്നുകളുടെ ഭംഗി ആസ്വദിക്കാനായി സഞ്ചാരികള്‍ ഇവിടെയത്താറുണ്ട്.

എങ്ങനെ എത്തിച്ചേരാം?

സഞ്ചാരികളുടെ സൗകര്യാര്‍ത്ഥം റോഡ് മാര്‍ഗ്ഗത്തിലോ, റെയില്‍വേ വഴിയോ നവാധയിലെത്തിച്ചേരാം.

നവാധ പ്രശസ്തമാക്കുന്നത്

നവാധ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നവാധ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നവാധ

  • റോഡ് മാര്‍ഗം
    നവാധയിലൂടെ കടന്ന് പോകുന്ന ദേശീയപാത 31 റാഞ്ചി, ജാംഷെഡ്പൂര്‍, ബൊക്കാറോ, ധന്‍ബാദ്, പാറ്റ്ന, ബീഹാര്‍ ഷരീഫ് എന്നിവിടങ്ങളുമായി ബന്ധപ്പെടുന്നു. ഓരോ അരമണിക്കൂറിലും ഡീലക്സ് ബസുകള്‍ നവാധയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഗയയെയും കിയുല്‍ ജംഗ്ഷനെയും ബന്ധിപ്പിച്ച് റെയില്‍പ്പാതയുണ്ട്. ഗയ-കിയുല്‍ റൂട്ടില്‍ എക്സ്പ്രസ് ട്രെയിനുകളും, ലോക്കല്‍ ട്രെയിനുകളും നവാധയിലൂടെ കടന്ന് പോകുന്നു.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    There is no air port available in നവാധ
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat