നവാധയുടെ വടക്ക് ഭാഗത്താണ് ചെറുഗ്രാമമായ ഗുണാവ സ്ഥിതി ചെയ്യുന്നത്. ജൈനമത വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് ഇവിടെയുള്ളത്. ശ്രീ ദിഗംബര്‍ ജൈന്‍ സിദ്ധക്ഷേത്ര ഗുണാവ്ജിയാണ് ഇത് നിര്‍മ്മിച്ചത്. ഒരു തടാകത്തിന് നടുവിലുള്ള ഈ ക്ഷേത്രത്തിന് ചുറ്റുമായി നാല്പത് ക്ഷേത്രങ്ങളുണ്ട്. ഒട്ടനേകം സഞ്ചാരികള്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കാനായി ഇവിടെ എത്തുന്നു.
ഇന്ത്യയിലെ ജൈനക്ഷേത്രങ്ങളില്‍ ഏറ്റവും പ്രമുഖമായവയില് ഒന്നാണ് ഗുണാവ. ഇവിടെ വച്ചാണ് ഗാന്ധാര ഇന്ദ്രഭൂതി ഗൗതമിന് കേവല ജ്ഞാനം ലഭിച്ചത്. ജൈനമത വിശ്വാസമനുസരിച്ച് പരമമായ ജ്ഞാനവും, ആത്മീയതയിലേക്കുള്ള യഥാര്‍ത്ഥ വഴിയും, ത്രികാലജ്ഞാനവും ലഭിക്കുന്നതിനേയാണ് കേവല ജ്ഞാനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഏറെ വിശ്വാസികള്‍ ആരാധനക്കായി എത്തുന്ന ഗുണിയാജി ശ്രീ ഗൗതം സ്വാമി മന്ദിറിനടുത്താണ് ഗുണാവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.