ഹരിതാഭമായ കുന്നുകള്‍ നിറഞ്ഞ പ്രദേശമാണ് രജൗലി. രജൗലി കുന്നുകളിലൂടെ കടന്ന് പോകുന്ന ഒരു ചുരമുണ്ട്. ചോട്ടാനാഗ്പൂര്‍ സമതലവുമായി ബന്ധിപ്പിക്കുന്ന വികസിച്ച് വരുന്ന ഒരു റോഡും ഇതിലേ കടന്ന് പോകുന്നു. ഇതുവഴിയെ കോഡര്‍മ, ജുംമ്രി താലിയ എന്നിവിടങ്ങളിലേക്കും പോകാം. ഇതു വഴി പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഹസാരിബാഗ്, റാഞ്ചി എന്നിവിടങ്ങളിലേക്കെത്താം.