താന ബെര്‍ഹാം ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഗുരുദ്വാര ഗുര്‍പര്‍താപ് ഒമ്പതാമത്തെ സിഖ് ഗുരുവായ ഗുരു തേഗ് ബഹദൂര്‍ സാഹിബ് ജിയുടെ സന്ദര്‍ശനത്തിന്റെ സ്മരണനിലനിര്‍ത്താന്‍ പണികഴിപ്പിച്ചതാണ്. പഞ്ചാബിന്റെ സിംഹം എന്നറിയപ്പെട്ടരുന്ന മഹാരാജ രഞ്ചിത്ത് സിങ് കൊടുത്ത സ്ഥലത്താണ് ഗുരുദ്വാര പണികഴിപ്പിച്ചിരിക്കുന്നത്.
ഈ പ്രദേശത്തെ ജലസംഭരണ പ്രശ്നം പരിഹരിക്കുന്നതിനായി ബാബാജി പണികഴിപ്പിച്ച കിണര്‍ ഇപ്പോഴും ഗുരുദ്വാരയ്ക്ക് സമീപത്തായുണ്ട്. രഹോണ് റെയില്‍വെസ്റ്റേഷനില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ഗുരുദ്വാരയുടെ ചുമതല ഗുരുദ്വാര പ്രബന്ധക സമതിയ്ക്കാണ്.