ഹകിംപൂര് ഗ്രാമത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗുരുദ്വാര നാനാക്സര്‍ ഗുരു ഹരി റായി സാഹിബ് ജിയുടെ സ്മരണാര്‍ത്ഥം മഹാരാജ രഞ്ജിത് സിംഗ് പണികഴിപ്പിച്ചതാണ്. കിരാത്പൂര് സാഹിബിലേക്ക് പോകുന്ന വഴി ഗുരു ഇവിടെ കുറച്ച് ദിവസം വിശ്രമിച്ചതായാണ് പറയപ്പെടുന്നത്. ഗുരു ഈ സ്ഥലത്തെത്തുമ്പോള്‍ അദ്ദേഹത്തിനൊപ്പം 2200 പേരടങ്ങുന്ന സൈന്യമുണ്ടായിരുന്നെന്നാണ് ഐതീഹ്യങ്ങളില്‍ പറയുന്നത്.
അദ്ദേഹം അന്ന് കുതിരയെ കെട്ടിയ ആര്യവേപ്പും ബോധി വൃക്ഷവും ഇന്ന് ഗുരുദ്വാരയ്ക്ക് സമീപത്തായി നില്‍പ്പുണ്ട്. ശ്രീ അനന്ദപൂര്‍ സാഹിബിലേക്കുള്ള യാത്ര മധ്യേ ഗുരു ബഹദൂര്‍ സാഹിബും ഇവിടെ വിശ്രമിച്ചിട്ടുണ്ട്. ബഹിറാം റയില്‍വെസ്റ്റേഷനില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ ബാന്‍ഗ-ഹകിംപുര-ഭാഗ്വാര റോഡിലാണ് നാനക്സര്‍ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്.