മഹാരാജ കപുര്തലയുടെ മുഖ്യമന്ത്രി ആയിരുന്ന ദിവാന് ബന്ന മാള്‍ പണികഴിപ്പിച്ചതാണ് ശിവാല ബന്ന മാള്‍. നവാന്‍ശഹറില്‍ തന്നെ സ്ഥിതി ചെയ്യുന്ന ശിവാലയ്ക്ക് നഗരത്തോളം തന്നെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കുന്നത്.
ദിവാന് ബന്ന മാള്‍ സ്ഥിരമായി നവാന്ശഹരില് വന്നിരുന്നത് ആനപ്പുറത്താണ് . അതിനാലാണ് ശിവാലയുടെ കവാടങ്ങക്ക് വളരെ വലുപ്പമുള്ളത്. കെട്ടിട സമുച്ചയത്തിനുള്ളില്‍ സൗജന്യമായി ഭക്ഷണവും മരുന്നും നല്കുന്ന ക്ഷേത്രവും ആശുപത്രയുമുണ്ട്. ബന്ന കുടുംബത്തിലെ ആരും ഇവിടെ താമസമില്ലാത്തതിനാല്‍ ശിവാല ബന്ന മാള്‍ സമതിയ്ക്കാണ് ഇതിന്റെ ചുമതല.