നീമച്ചില്‍ നിന്നും 32 കിലോമീറ്റര്‍ ദൂരത്താണ് ശുകനാഥ്ജി ആശ്രമം സ്ഥിതിചെയ്യുന്നത്. പുരാതനമായ ഒരു ഗുഹയിലാണ് ഈ ആശ്രമം. പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ട സ്ഥലമാണ് ശുകനാഥ്ജി ആശ്രമം. സമീപത്തായി ഒരു ശിവക്ഷേത്രവും ഉണ്ട്.
സാക്ഷാല്‍ വേദവ്യാസന്റെ മകനാണ് ശുകമഹര്‍ഷി. പുരാണത്തില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ട് ഈ മഹര്‍ഷിക്കും. ആയിരക്കണക്കിന് സഞ്ചാരികളാണ് വര്‍ഷം തോറും ഇവിടെയെത്തുന്നത്. ഹര്യാലി അമാവാസി, വൈശാഖ് പൂര്ണി എന്നീ രണ്ട് ആഘോഷങ്ങളാണ ഇവിടെ ഏറ്റവും പ്രസിദ്ധം.