പേര് സൂചിപ്പിക്കുന്നത് പോലെ 12 ധീര രക്തസാക്ഷികളുടെ ഓര്‍മ്മക്കായി പണിതുയര്‍ത്തിയ സ്മാരക മണ്ഡപമാണ് ബാരഹ് ഷഹീദ് ദര്‍ഗ. നെല്ലൂര്‍ ജില്ലയിലെ സുലുര്‍ പേട്ടിലാണ് ഇതിന്റെ സ്ഥാനം. ഇവിടെ പ്രാര്‍ത്ഥനക്കായി എത്തുന്നവരുടെ ഏതാഗ്രഹവും സാധിക്കപ്പെടുമെന്നാണ് വിശ്വാസം. മുഹറ കാലം ഈ ദര്‍ഗയെ സംബന്ധിച്ചടുത്തോളം വളരെ പ്രാധാന്യമുള്ളതാണ്. അക്കാലത്ത് റൊട്ടീല പണ്ടുഗ എന്ന പേരില്‍ 3 ദിവസത്തെ ഉത്സവം ഇവിടെ നടക്കാറുണ്ട്. സമുദ്രവുമായി വളരെ അടുത്താണ് ഈ ദര്‍ഗ സ്ഥിതി ചെയ്യുന്നത്. ഇവിടുന്ന് ഏതാണ്ട് 4 കിലോമീറ്റര്‍ ദൂരം മാത്രമേ ഉള്ളൂ കടലിലേക്ക്. അമാവാസി കാലത്ത് ഇവിടം സന്ദര്‍ശിക്കുകയും രാത്രിയില്‍ ഇവിടെ തങ്ങുകയും ആവാം.