വിഷ്ണുവിന്റെ പ്രതി ബിംബമായ രംഗനാഥ സ്വാമിയാണ് ഇവിടുത്തെ പ്രതിഷ്ഠ. തല്പഗിരി രംഗനാഥ സ്വാമി ക്ഷേത്രം,രംഗനായകുലു എനീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. പെന്ന നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം എ ഡി 12 ആം നുറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെട്ടത്. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടു ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. ഒരിക്കല്‍ കശ്യപ സന്യാസി ഇവിടെ പൗന്ദരിക യാഗം നടത്തിയെന്നും അതില്‍ പ്രസാധനായ സ്വാമി അദ്ദേഹത്തെ അനുഗ്രഹിച്ചുവെന്നുമാണ് സങ്കല്പം.
പല്ലവ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന വാസ്തു വിദ്യയാണ് ഇവിടുത്തെ ക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തില്‍ പ്രതിഫലിക്കുന്നത്. വിന്റ് ടവര്‍ എന്നര്‍ത്ഥം വരുന്ന ഗാലി ഗോപുരം ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നാണ്. 70 അടിയോളം ഉയരമുള്ള ഇതിന്റെ മുകള്‍ ഭാഗത്തായി സ്വര്‍ണം പൂശിയ 10 താഴികക്കുടങ്ങളുണ്ട്. നെല്ലൂരിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് രംഗനായക ക്ഷേത്രം.