ലോകത്തെ ഏറ്റവും സമ്പന്നമായ ജൈവവൈവിദ്ധ്യ പ്രദേശങ്ങളിലൊന്നാണ് മഹദി താഴ്വര. മനോഹരമായ ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്. നേര്സയിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ഒരു കാഴ്ച കൂടിയാണ് ഇത്. ജൈവവൈവിദ്ധ്യത്തിന് പേരുകേട്ട ഈ പ്രദേശത്ത് എത്തുമ്പോഴേ വിവിധതരം പക്ഷികളെയും മൃഗങ്ങളെയും സഞ്ചാരികള്‍ക്ക് കാണാന്‍ സാധിക്കും. മഹദി വാലിയിലെ മറ്റൊരു സവിശേഷത ഇവിടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വവ്വാലുകളെയും കാണാന്‍ സാധിക്കും എന്നതാണ്.