Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നിലമ്പൂര്‍ » കാലാവസ്ഥ

നിലമ്പൂര്‍ കാലാവസ്ഥ

തണുപ്പ് കാലമാണ് നിലമ്പൂര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം. മണ്‍സൂണിന് തൊട്ടുപിന്നാലെ മഴവെള്ളം വഏണ് പുതുതായി തിളിര്‍ത്ത പച്ചപ്പ് കാണാനും സന്ദര്‍ശകര്‍ എത്താറുണ്ട്.

വേനല്‍ക്കാലം

മാര്‍ച്ച് മുതലാണ് വേനല്‍ക്കാലം നിലമ്പൂരിനെ ചുട്ടുപൊള്ളിക്കാന്‍ തുടങ്ങുക. മെയ് അവസാനം വരെ നീളുന്ന വേനലില്‍ താപനില 22 ഡിഗ്രിയില്‍ നിന്ന് 35 ഡിഗ്രി വരെ എത്താറുണ്ട്. അതു:ൊണ്ട് ഈ സമയം സന്ദര്‍ശനം അനുയോജ്യമല്ല.

മഴക്കാലം

പശ്ചിമഘട്ട മലനിരകളുടെ സാമീപ്യം കൊണ്ട് നിലമ്പൂരില്‍ നല്ല മഴ ലഭിക്കാറുണ്ട്. ജൂണില്‍ തുടങ്ങുന്ന മഴക്കാലം സാധാരണ സാധാരണ സെപ്റ്റംബര്‍ അവസാനമാണ് അവസാനിക്കാറ്. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മൂലം ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ മിതമായ മഴയും അനുഭവപ്പെടാറുണ്ട്. കനത്ത മഴയാണെങ്കില്‍ ഈ സമയത്തുള്ള സന്ദര്‍ശനവും അനുയോജ്യമാണ്.

ശീതകാലം

കടുത്ത ചൂടും തണുപ്പും മൂലം നിലമ്പൂരില്‍ പോകാന്‍ തണുപ്പ് കാലമാണ് നല്ലത്. പകല്‍സമയത്ത് 32 ഡിഗ്രിവരെ ചൂട് ഉയരാറുണ്ട്. രാത്രി 16 ഡിഗ്രി വരെ തണുപ്പ് താഴുകയും ചെയ്യാറുണ്ട്. ശാന്തമായ ഈ കാലാവസ്ഥ ഡിസംബര്‍ ഫെബ്രുവരി വരെ അവസാനിക്കും.